
അബുദാബി: ഐപിഎല്ലില്‍ റണ്‍സേറെ വഴങ്ങുന്ന ബൗളര്‍മാരില്‍ എപ്പോഴും മുന്‍നിരയിലാണ് മുഹമ്മദ് സിറാജ്. ഇതിന്‍റെ പേരില്‍ ആരാധകരില്‍ നിന്ന് പലപ്പോഴും വിമര്‍ശനങ്ങളും പഴികളും സിറാജിന് കേള്‍ക്കേണ്ടിവരാറുമുണ്ട്. ചെണ്ടയെന്നും, ദിന്‍ഡ അക്കാദമിയില്‍ നിന്നുള്ള പുതിയ ബൗളറെന്നുംവരെ സിറാജിനെ കളിയാക്കി വിളിക്കാറുണ്ട്.
എന്നാല്‍ കൊല്‍ക്കത്തക്കെതിരെ സിറാജ് പുറത്തെടുത്ത പ്രകടനം വിമര്‍ശകരെപ്പോലും അമ്പരിപ്പിച്ചുകളഞ്ഞു. പേസും സ്വിഗും ഇടകലര്‍ത്തിയെറിഞ്ഞ സിറാജ് തന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ(1)വിക്കറ്റിന് പിന്നില്‍ ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് കൊല്‍ക്കത്തയെ വിറപ്പിച്ചു.
വിക്കറ്റ് മെയ്ഡനാക്കിയ ആ ഓവറിനുശേഷം തന്‍റെ തൊട്ടടുത്ത ഓവറില്‍ ടോം ബാന്‍റണെ കൂടി ഡിവല്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ച് രണ്ടാമത്തെ വിക്കറ്റ് മെയ്ഡനുമെറിഞ്ഞ സിറാജ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു അപൂര്‍വനേട്ടവും സ്വന്തമാക്കി.
പതിമൂന്ന് വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവര്‍ എറിയുന്ന ആദ്യ ബൗളറെന്ന നേട്ടമാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ റണ്‍സ് വഴങ്ങതെ മൂന്ന് വിക്കറ്റായിരുന്നു സിറാജിന്‍റെ പേരില്‍. മൂന്നാം ഓവറില്‍ രണ്ട് റണ്‍സ് വഴങ്ങിയ സിറാജ് ആദ്യ മൂന്നോവറില്‍ വഴങ്ങിയത് വെറും രണ്ട് റണ്‍സ്.
Powered By
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!