രാജസ്ഥാനെതിരെ മികച്ച തുടക്കത്തിനുശേഷം മുംബൈക്ക് തകര്‍ച്ച

By Web TeamFirst Published Oct 6, 2020, 8:34 PM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ-ക്വിന്‍റണ്‍ ഡീകോക്ക് സഖ്യം 4.5 ഓവറില്‍ 49 റണ്‍സടിച്ചു. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അണ്ടര്‍ 19 ലോകകപ്പ് താരം കാര്‍ത്തിക് ത്യാഗിയാണ് ഡീകോക്കിനെ(15 പന്തില്‍ 23) മുംബൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്.

അുബാദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച തുടക്കത്തിനുശേഷം മുംബൈ ഇന്ത്യന്‍സിന് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങി മുംബൈ ഇന്ത്യന്‍സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന  നിലയിലാണ്. 37 റണ്‍സുമായി സൂര്യകുമാര്‍ യാദവും jരണ്ട് റണ്‍സോടെ ക്രുനാല്‍ പാണ്ഡ്യയും ക്രീസില്‍.

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ-ക്വിന്‍റണ്‍ ഡീകോക്ക് സഖ്യം 4.5 ഓവറില്‍ 49 റണ്‍സടിച്ചു. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അണ്ടര്‍ 19 ലോകകപ്പ് താരം കാര്‍ത്തിക് ത്യാഗിയാണ് ഡീകോക്കിനെ(15 പന്തില്‍ 23) മുംബൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്.

ഡീകോക്ക് പുറത്തായശേഷം രോഹിത് അടിച്ചുതകര്‍ത്തെങ്കിലും ഒമ്പതാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ രോഹിത്തിനെയും(23 പന്തില്‍ 35), ഇഷാന്‍ കിഷനെയും(0) മടക്കി ശ്രേയസ് ഗോപാല്‍ രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മുംബൈ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ രാജസ്ഥാന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ജയദേവ് ഉനദ്ഘട്ടിന് പകരം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ വലംകൈയന്‍ പേസര്‍ കാര്‍ത്തിക് ത്യാഗി ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാളും അങ്കിത് രജ്‌പുത്തും അന്തിമ ഇലവനിലെത്തി.

click me!