നെഞ്ചിലെറിഞ്ഞ് വീഴ്ത്തിയ സെയ്നിയ്ക്ക് തെവാട്ടിയയുടെ മരണമാസ് മാസ് മറുപടി-വീഡിയോ

Published : Oct 03, 2020, 06:21 PM ISTUpdated : Oct 03, 2020, 06:24 PM IST
നെഞ്ചിലെറിഞ്ഞ് വീഴ്ത്തിയ സെയ്നിയ്ക്ക് തെവാട്ടിയയുടെ മരണമാസ് മാസ് മറുപടി-വീഡിയോ

Synopsis

ബാംഗ്ലൂരിനായി നവദീപ് സെയ്നി എറിഞ്ഞ ഇരുപതാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. ആദ്യ പന്ത് നേരിട്ട ജോഫ്ര ആര്‍ച്ചര്‍ സിംഗിളെടുത്ത് സ്ട്രൈക്ക് തെവാട്ടിയക്ക് കൈമാറി.

ദുബായ്: കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാഹുല്‍ തെവാട്ടിയ പുറത്തെടുത്ത പ്രകടനം ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല. കൊല്‍ക്കത്തക്കെതിരായ അടുത്ത മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തെവാട്ടിയ വീണ്ടും ആരാധകരുടെ ഹൃദയം കവര്‍ന്നു.

ബാംഗ്ലൂരിനായി നവദീപ് സെയ്നി എറിഞ്ഞ ഇരുപതാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. ആദ്യ പന്ത് നേരിട്ട ജോഫ്ര ആര്‍ച്ചര്‍ സിംഗിളെടുത്ത് സ്ട്രൈക്ക് തെവാട്ടിയക്ക് കൈമാറി. അടുത്തപന്തില്‍ സെയ്നിയെ ഓഫ് സ്റ്റംപിന് പുറത്തേക്ക് മാറി സ്കൂപ്പ് ചെയ്യാനായിരുന്നു തെവാട്ടിയയുടെ ശ്രമം.

എന്നാല്‍ 140 കിലോ മീറ്റര്‍ വേഗതയില്‍ നെഞ്ചിനൊപ്പം ഉയര്‍ന്നുവന്ന പന്ത് നേരെ കൊണ്ടത് തെവാട്ടിയയുടെ നെഞ്ചത്തായിരുന്നു. പന്തുകൊണ്ടത് വേദനകൊണ്ട് പുളഞ്ഞ് തിവാട്ടിയ നിലത്തുവീണു.

സെയ്നി ഓടിയെത്തി  ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ തെവാട്ടിയ എഴുന്നേറ്റു. ഫിസിയോ എത്തി പരിശോധിച്ചശേഷം വീണ്ടും ബാറ്റിംഗ് ക്രീസിലെത്തിയ തെവാട്ടിയ സെയ്നിയുടെ അടുത്ത രണ്ട് പന്തും സ്ക്വയര്‍ ലെഗ്ഗിലേക്ക് സിക്സിന് പറത്തിയാണ് മറുപടി നല്‍കിയത്.

ഇതില്‍ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്‍ട്ടോസ് തെവാട്ടിയ സ്ക്വയര്‍ ലെഗ്ഗിലേക്ക് സിക്സര്‍ പറത്തുന്നത് കണ്ട് ബാംഗ്ലൂര്‍ താരങ്ങള്‍പോലും അതിശയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍