ഡല്‍ഹിക്കെതിരെ രാജസ്ഥാന് ടോസ്; റോയല്‍സ് നിരയില്‍ രണ്ട് മാറ്റം

By Web TeamFirst Published Oct 9, 2020, 7:05 PM IST
Highlights

മൂന്നാം ജയം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുണ്ട്. പകരക്കാരനായി ആന്‍ഡ്ര്യു ടൈയും അങ്കിത് രജ്പുതിന് പകരം വരുണ്‍ ആരോണും രാജസ്ഥാന്‍റെ അന്തിമ ഇലവനിലെത്തി.

ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്.

അതേസമയം മൂന്നാം ജയം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സില്‍ രണ്ട് നിര്‍ണായക മാറ്റങ്ങളുണ്ട്. ടോം കറന് പകരക്കാരനായി ആന്‍ഡ്ര്യു ടൈയും അങ്കിത് രജ്പുതിന് പകരം വരുണ്‍ ആരോണും രാജസ്ഥാന്‍റെ അന്തിമ ഇലവനിലെത്തി.

ആദ്യ രണ്ട് മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തിനുശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നിറം മങ്ങിയ മലയാളി താരം സഞ്ജു സാംസണും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. സഞ്ജുവിനെതിരെ ഷോര്‍ട്ട് ബോള്‍ തന്ത്രമൊരുക്കാനാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം എതിരാളികള്‍ ശ്രമിച്ചത്.

ഇത്തവണയും റബാദയുടെയും ആന്‍റിച്ച് നോര്‍ട്യയുടെയും ഷോര്‍ട്ട് ബോളുകള്‍ സഞ്ജുവിന് അതിജീവിക്കേണ്ടിവരും. സഞ്ജുവിന്‍റെ ഭാഗ്യ ഗ്രൗണ്ടായ ഷാര്‍ജയിലാണ് മത്സരം എന്നതാണ് പ്രതീക്ഷ നല്‍കുന്ന ഘടകം.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Marcus Stoinis, Shimron Hetmyer, Ravichandran Ashwin, Axar Patel, Harshal Patel, Kagiso Rabada, Anrich Nortje.

Rajasthan Royals (Playing XI): Yashasvi Jaiswal, Jos Buttler(w), Steven Smith(c), Sanju Samson, Mahipal Lomror, Rahul Tewatia, Jofra Archer, Andrew Tye, Shreyas Gopal, Kartik Tyagi, Varun Aaron

Powered by

 

click me!