ജീവന്‍മരണപ്പോരില്‍ പഞ്ചാബിനെതിരെ രാജസ്ഥാന് നിര്‍ണായക ടോസ്

Published : Oct 30, 2020, 07:09 PM IST
ജീവന്‍മരണപ്പോരില്‍ പഞ്ചാബിനെതിരെ രാജസ്ഥാന് നിര്‍ണായക ടോസ്

Synopsis

മുംബൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. പേസര്‍ അങ്കിത് രജ്പുത്തിന് പകരം വരുണ്‍ ആരോണ്‍ ടീമിലെത്തി.

അബുദാബി: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മാരണപ്പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു.

മുംബൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. പേസര്‍ അങ്കിത് രജ്പുത്തിന് പകരം വരുണ്‍ ആരോണ്‍ ടീമിലെത്തി. അതേസമയം ഹൈദരാബാദിനെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. പരിക്കുമാറി മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ണായക പോരാട്ടത്തിലും മായങ്ക് ഇല്ല.

ഇന്ന് തോറ്റാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഷാര്‍ജയില്‍ സഞ്ജു സാംസണും രാഹുല്‍ തെവാട്ടിയയും ചേര്‍ന്ന് രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചിരുന്നു.

Kings XI Punjab (Playing XI): KL Rahul(w/c), Mandeep Singh, Chris Gayle, Nicholas Pooran, Glenn Maxwell, Deepak Hooda, Chris Jordan, Murugan Ashwin, Ravi Bishnoi, Mohammed Shami, Arshdeep Singh.

Rajasthan Royals (Playing XI): Robin Uthappa, Ben Stokes, Steven Smith(c), Sanju Samson(w), Jos Buttler, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Varun Aaron, Kartik Tyagi.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍