Latest Videos

അയാളാണ് ഏറ്റവും അപകടകാരി; മുംബൈ താരത്തെക്കുറിച്ച് പോണ്ടിംഗ്

By Web TeamFirst Published Sep 16, 2020, 10:32 PM IST
Highlights

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രോഹിത്ത് ഇപ്പോള്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മറികടക്കുക എന്നത് എളുപ്പമല്ല. ടി20 ക്രിക്കറ്റില്‍ ലോകത്തിലെതന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളാണ് രോഹിത്.

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും അപകടകാരിയായ താരത്തെക്കുറിച്ച് മനസുതുറന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. നായകന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ഏറ്റവും അപകടകാരിയായ കളിക്കാരനെന്നും രോഹിത്തിനെ മറികടക്കുക എളുപ്പമല്ലെന്നും പോണ്ടിംഗ് പറഞ്ഞു.

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രോഹിത്ത് ഇപ്പോള്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മറികടക്കുക എന്നത് എളുപ്പമല്ല. ടി20 ക്രിക്കറ്റില്‍ ലോകത്തിലെതന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളാണ് രോഹിത്. ഐപിഎല്ലിലായാലും രാജ്യാന്തര ക്രിക്കറ്റിലായാലും രോഹിത്തിന്റെ റെക്കോര്‍ഡ് അനുപമമാണെന്നും പോണ്ടിംഗ് പറഞ്ഞു.

We asked to name each IPL club's most dangerous player. Today: , and there was really only one choice... pic.twitter.com/dyZMOBnmhr

— cricket.com.au (@cricketcomau)

മുംബൈ ഇന്ത്യന്‍സില്‍ പോണ്ടിംഗിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് രോഹിത്. 2013ല്‍ പോണ്ടിംഗില്‍ നിന്ന് നായസ്ഥാനം ഏറ്റെടുത്തശേഷമുള്ള ഏഴ് സീസണില്‍ നാലിലും മുംബൈയെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ രോഹിത്തിനായി.

ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ നായകനും രോഹിത്താണ്. 19ന് തുടങ്ങുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍.

click me!