'തല'യെ ഫിനിഷ് ചെയ്ത് സഞ്ജുവിന്‍റെ മിന്നല്‍,കണ്ണഞ്ചിപ്പിക്കുന്ന റണ്ണൗട്ട് കാണാം

Published : Oct 19, 2020, 09:10 PM ISTUpdated : Oct 19, 2020, 09:22 PM IST
'തല'യെ ഫിനിഷ് ചെയ്ത് സഞ്ജുവിന്‍റെ മിന്നല്‍,കണ്ണഞ്ചിപ്പിക്കുന്ന റണ്ണൗട്ട് കാണാം

Synopsis

യുവതാരം കാര്‍ത്തിക് ത്യാഗി എറിഞ്ഞ പതിനെട്ടാം ഓവറിലായിരുന്നു നാടകീയ റണ്ണൗട്ട്. ത്യാഗിയുടെ മൂന്നാം പന്തില്‍ ലോംഗ് ഓഫിലേക്ക് ഷോട്ട് പായിച്ച ധോണി സിംഗിളിനായി ഓടി.

ദുബായ്: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ട് നിരാശപ്പെടുത്തുകയാമെങ്കിലും വിക്കറ്റിന് പിന്നില്‍ സഞ്ജു ഇന്ന് മിന്നലായി. ചെന്നൈ നായകന്‍ എം എസ് ധോണിയെ പറന്നുവീണ് റണ്ണൗട്ടാക്കിയാണ് സഞ്ജു തിളങ്ങിയത്.

യുവതാരം കാര്‍ത്തിക് ത്യാഗി എറിഞ്ഞ പതിനെട്ടാം ഓവറിലായിരുന്നു നാടകീയ റണ്ണൗട്ട്. ത്യാഗിയുടെ മൂന്നാം പന്തില്‍ ലോംഗ് ഓഫിലേക്ക് ഷോട്ട് പായിച്ച ധോണി സിംഗിളിനായി ഓടി. എന്നാല്‍  ആര്‍ച്ചറുടെ മിസ് ഫീല്‍ഡില്‍ പന്ത് ബൗണ്ടറി കടന്നു.

തൊട്ടടുത്ത പന്തിലും സമാനമായ ഷോട്ട് പായിച്ച ധോണി രണ്ടാം റണ്ണിനായി ഓടിയതാണ് വിനയായത്. ഇത്തവണ പിഴക്കാതെ പന്ത് പിടിച്ച ആര്‍ച്ചര്‍ സ്ട്രൈക്കിംഗ് എന്‍ഡ‍ിലേക്ക് നീട്ടിയെറിഞ്ഞു. വിക്കറ്റിന് പിന്നില്‍ നിന്ന് പറന്നെത്തിയ സഞ്ജു പന്ത് പിടിച്ച് സ്റ്റംപിളക്കി. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ എന്നും മികവ് കാട്ടിയിട്ടുള്ള ധോണി മില്ലി മീറ്റര്‍ വ്യത്യാസത്തില്‍ പുറത്ത്.

Powered BY

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും