
ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫാ സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സെടുത്തു. 27 പന്തില്‍ 55 റണ്‍സോടെ ഡേവിഡ് വാര്‍ണറും 15 പന്തില്‍ 28 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ക്രീസില്‍.
പവറാക്കി പവര്‍ പ്ലേ
ആന്‍റിച്ച് നോര്‍ജെ എറിഞ്ഞ ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത ഹൈദരാബാദ് ഡല്‍ഹിയുടെ സ്ട്രൈക്ക് ബൗളര്‍ കാഗിസോ റബാദയെ തെരഞ്ഞുപിടിച്ച് പ്രഹരിച്ചു. റബാദയുടെ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സടിച്ച വാര്‍ണ സാഹയും പവര്‍ പ്ലേയില്‍ റബാദയെറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ടോവറില്‍ 37 റണ്‍സാണ് റബാദ വിട്ടുകൊടുത്തത്.
വാര്‍ണര്‍ ഷോ
നായകന്‍റെ പ്രകടനം പുറത്തെടുത്ത വാര്‍ണര്‍ ആദ്യ പന്തു മുതല്‍ ആക്രമണം അഴിച്ചുവിട്ടു. പവര്‍പ്ലേയില്‍ തന്നെ 25 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. മറുവശത്ത് സാഹയും മോശമാക്കിയില്ല. പന്തില്‍ റണ്‍സുമായി സാഹയതും തകര്‍ത്തടിച്ചതോടെ ഹൈദരാബാദ് സ്കോര്‍ കുതിച്ചു. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദ് 77 റണ്‍സിലെത്തി.
സ്ഥിരം ഓപ്പണറായ ജോണി ബെയര്‍സ്റ്റോ ഇല്ലാതെ ഇറങ്ങിയ ഹൈദരാബാദിനായി വൃദ്ധിമാന്‍ സാഹയും ഡേവിഡ് വാര്‍ണറുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ജോണി ബെയര്‍സ്റ്റോക്ക് പകരം കെയ്ന്‍ വില്യംസണ്‍ ആണ് ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തിയത്. പ്രിയം ഗാര്‍ഗിന് പകരം വൃദ്ധിമാന്‍ സാഹയും ഖലീല്‍ അഹമ്മദിന് പകരം ഷഹബാസ് നദീമും ടീമിലെത്തി.
Powered By
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!