ഈ കൈ ഞാനങ്ങ് എടുക്കുവാ!; പൃഥ്വി ഷായുടെ കൈ പിടിച്ചു തിരിച്ച് ശിവം മാവി-വീഡിയോ

Published : Apr 30, 2021, 02:29 PM IST
ഈ കൈ ഞാനങ്ങ് എടുക്കുവാ!; പൃഥ്വി ഷായുടെ കൈ പിടിച്ചു തിരിച്ച് ശിവം മാവി-വീഡിയോ

Synopsis

എന്നാല്‍ മത്സരശേഷം കൊല്‍ക്കത്ത താരങ്ങളുമായി ഹസ്തദാനം നടത്തുന്നതിനിടെ തനിക്കു കൈ കൊടുക്കാനെത്തിയ പൃഥ്വി ഷായുടെ കൈ പിടിച്ചു തിരിച്ചാണ് ശിവം മാവി സൗഹൃദം പങ്കിട്ടത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. കൊല്‍ക്കത്തക്കായി ആന്ദ്രെ റസല്‍ നടത്തി വെടിക്കെട്ടിനുശേഷം ഗ്രൗണ്ടില്‍ കണ്ടത് ഡല്‍ഹിക്കായി പൃഥ്വിയുടെ മിസൈലാക്രണമായിരുന്നു.

ഡല്‍ഹി ഇന്നിംഗ്സില്‍ ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയ പൃഥ്വി ഷാ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. ഒറു വൈഡ് കൂടി എറിഞ്ഞ മാവി ആദ്യ ഓവറില്‍ തന്നെ വഴങ്ങിയത് 25 റണ്‍സായിരുന്നു. ഇതോടെ ആദ്യ ഓവറിലെ കൊല്‍ക്കത്തയുടെ പിടി അയഞ്ഞു. 41 പന്തില്‍ 82 റണ്‍സെടുത്ത പൃഥ്വി ഡല്‍ഹിയുടെ വിജയശില്‍പ്പിയാകുകയും ചെയ്തു.

എന്നാല്‍ മത്സരശേഷം കൊല്‍ക്കത്ത താരങ്ങളുമായി ഹസ്തദാനം നടത്തുന്നതിനിടെ തനിക്കു കൈ കൊടുക്കാനെത്തിയ പൃഥ്വി ഷായുടെ കൈ പിടിച്ചു തിരിച്ചാണ് ശിവം മാവി സൗഹൃദം പങ്കിട്ടത്. ശിഖര്‍ ധവാനു കൈ കൊടുത്തശേഷം പൃഥ്വിയുടെ കൈയില്‍ പിടിച്ച മാവി കൈയില്‍ പിടിച്ച് തിരിക്കുന്നതിന്‍റെയും വേദനകൊണ്ട് ഷാ പുറകോട്ട് പോവുന്നതിന്‍റെയും വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

2018ലെ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. അന്ന് ഓസ്ട്രേലിയയെ കീഴടക്കി പൃഥ്വി ഷായുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടീമിലെ സ്ട്രൈക്ക് ബൗളര്‍മാരില്‍ ഒരാളായിരുന്നു ശിവം മാവി. മറ്റൊരു ബൗളറാകട്ടെ ഇപ്പോള്‍ കൊല്‍ക്കത്ത ടീമിലുള്ള കംലേഷ്  നാഗര്‍കോട്ടിയും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍