'13 കളിയായി അവന്‍ ഒരു ഫിഫ്റ്റിയെങ്കിലും അടിച്ചിട്ട്'; പൃഥ്വി ഷാക്കെതിരെ തുറന്നടിച്ച് റിക്കി പോണ്ടിംഗ്

Published : Apr 29, 2023, 01:35 PM IST
'13 കളിയായി അവന്‍ ഒരു ഫിഫ്റ്റിയെങ്കിലും അടിച്ചിട്ട്'; പൃഥ്വി ഷാക്കെതിരെ തുറന്നടിച്ച് റിക്കി പോണ്ടിംഗ്

Synopsis

ഈ സീസണില്‍ മാത്രമല്ല, കഴിഞ്ഞ സീസണില്‍ അവസാനം കളിച്ച അഞ്ചോ ആറോ മത്സരങ്ങളിലും അവന്‍റെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും കണക്കെടുത്താല്‍ 13 മത്സരങ്ങളായി ഒരു അര്‍ധസെഞ്ചുറി പോലും ഓപ്പണറായി ഇറങ്ങി അവന്‍ അടിച്ചിട്ടില്ല.

ദില്ലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ഡല്‍ഹി ക്യാപിറ്റല്‍സ് അവസാനം കളിച്ച രണ്ട് കളികളും ജയിച്ച് വിജയപാതയിലാണെങ്കിലും പോയന്‍റ് പട്ടികയില്‍ ഇപ്പോഴും അവസാന സ്ഥാനത്താണ്. ഇന്ന് ഹോം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുകയാണ് ഡല്‍ഹി. ഇതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ടീം പരിശീലകനായ റിക്കി പോണ്ടിംഗ്.

ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ 47 റണ്‍സ് മാത്രമാണ് പൃഥ്വി ഷാ നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ എവേ മത്സരത്തില്‍ പൃഥ്വി ഷായെ പുറത്തിരുത്തിയാണ് ഡല്‍ഹി ഇറങ്ങിയത്. ഇന്നും പഥ്വി ഷാക്ക് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടുമോ എന്ന് ഉറപ്പില്ല. ഇതിനിടെയാണ് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പരിശീലകന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കഴിവും പ്രതിഭയുമുള്ള കളിക്കാരനാണ് പൃഥ്വി ഷാ, അതുകൊണ്ടാണ് അവനെ ഞങ്ങള്‍ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. കാരണം അവന്‍ കുറച്ചു പന്തുകളെങ്കിലും കളിച്ചാല്‍ ആ കളിയില്‍ ഞങ്ങള്‍ക്ക് 95 ശതമാനം വിജയസാധ്യതയുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇതുവരെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ അവന് കഴിഞ്ഞിട്ടില്ല.

ഈ സീസണില്‍ മാത്രമല്ല, കഴിഞ്ഞ സീസണില്‍ അവസാനം കളിച്ച അഞ്ചോ ആറോ മത്സരങ്ങളിലും അവന്‍റെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും കണക്കെടുത്താല്‍ 13 മത്സരങ്ങളായി ഒരു അര്‍ധസെഞ്ചുറി പോലും ഓപ്പണറായി ഇറങ്ങി അവന്‍ അടിച്ചിട്ടില്ല. ഈ സീസണില്‍ കളിച്ച ആറ് കളികളില്‍ 40 റണ്‍സോ മറ്റോ ആണ് അവനാകെ അടിച്ചത്. ഞങ്ങള്‍ക്കിപ്പോള്‍ വേണ്ടത് അതല്ല.

'അവനെ കിട്ടുമെങ്കില്‍ പിന്നെ വേറൊന്നും നോക്കേണ്ട'; ഐപിഎല്‍ ലേലത്തിന് മുമ്പ് രഹാനെയെക്കുറിച്ച് ധോണി പറഞ്ഞത്

മറ്റ് ടീമുകളിലെ യുവതാരങ്ങള്‍ ടോപ് ഓര്‍ഡറില്‍ തകര്‍ത്തടിക്കുമ്പോഴാണ് അവനിങ്ങനെ നിറം മങ്ങുന്നത്. അവരൊക്കെ പൃഥ്വിയെക്കാള്‍ മികച്ച പ്രകടനമാണ് ഈ സീസണില്‍ പുറത്തെടുക്കുന്നത്. പൃഥ്വിയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെങ്കിലും അങ്ങനെ ചെയ്യേണ്ടിവന്നതാണ്. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് ഡല്‍ഹിക്ക് വിജയക്കുതിപ്പ് തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോണ്ടിംഗ് പറഞ്ഞു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍