'യൂ കാണ്ട് സീ മീ'; ധോണിയും ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ജോണ്‍സീനയും തമ്മില്‍ എന്ത് ബന്ധം, ചോദ്യവുമായി ആരാധകർ

Published : May 06, 2023, 02:27 PM IST
'യൂ കാണ്ട് സീ മീ'; ധോണിയും ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ജോണ്‍സീനയും തമ്മില്‍ എന്ത് ബന്ധം, ചോദ്യവുമായി ആരാധകർ

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണ്‍ എം എസ് ധോണിയുടെ അവസാന എഡിഷനായിരിക്കും എന്ന അഭ്യൂഹം ഐപിഎല്‍ 2023 തുടങ്ങും മുമ്പേ സജീവമായിരുന്നു.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകൻ എം എസ് ധോണിയും ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ജോണ്‍ സീനയും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിച്ച് ആരാധകര്‍. ധോണിയുടെ ചിത്രം ജോണ്‍ സീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഈ ചോദ്യം ഉയര്‍ന്നിട്ടുള്ളത്. ഒരു ഐപിഎല്‍ മത്സരത്തിനിടെ ഡിആര്‍എസുമായി ബന്ധപ്പെട്ടുള്ള ധോണിയുടെ ചിത്രമാണ് ജോണ്‍ സീന പോസ്റ്റ് ചെയ്തത്. സീനയുടെ പ്രശസ്തമായ 'യൂ കാണ്ട് സീ മീ' ആക്ഷനുമായി സാമ്യതയുള്ള ആക്ഷൻ തന്നെയാണ് ധോണി കാണിക്കുന്നത്.

എന്തായാലും ജോണ്‍ സീനയുടെ കമന്‍റ് ബോക്സില്‍ ഇന്ത്യൻ ആരാധകരുടെ പ്രതികരണങ്ങള്‍ നിറയുകയാണ്. അതേസമയം, ഐപിഎല്‍ പതിനാറാം സീസണില്‍ എതിരാളികളുടെ തട്ടത്തിലും സൂപ്പര്‍ സ്റ്റാറായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകൻ എം എസ് ധോണി. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നേരിടാൻ എത്തിയപ്പോള്‍ ഏക്നാ സ്റ്റേഡ‍ിയത്തില്‍ മുഴങ്ങിക്കേട്ടത് ധോണി എന്ന പേര് തന്നെയാണ്. കൊല്‍ക്കത്തയിലും മുംബൈയിലും ജയ്പുരിലുമൊക്കെ ധോണിയെ കാണാൻ സിഎസ്കെയുടെ മഞ്ഞപ്പട്ടാളം ഇരച്ചെത്തിയിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണ്‍ എം എസ് ധോണിയുടെ അവസാന എഡിഷനായിരിക്കും എന്ന അഭ്യൂഹം ഐപിഎല്‍ 2023 തുടങ്ങും മുമ്പേ സജീവമായിരുന്നു. ഇതോടെയാണ് ആരാധകര്‍ ധോണിയുടെ ഓരോ മത്സരങ്ങളും വിടാതെ കാണാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം വിരമിക്കല്‍ സംബന്ധിച്ചുള്ള കമന്‍റേറ്ററുടെ തമാശ കലര്‍ത്തിയുള്ള ചോദ്യത്തിന് ധോണിയില്‍ നിന്ന് ലഭിച്ച ഉത്തരം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് എതിരെയുള്ള മത്സരത്തിലെ ടോസിനായി വന്നപ്പോള്‍ ഡാനി മോറിസണാണ് ആ ചോദ്യം എടുത്തിട്ടത്. അവസാന സീസണ്‍ എങ്ങനെ ആസ്വദിക്കുന്നു എന്നാണ് മോറിസണ്‍ ചോദിച്ചത്. എന്നാല്‍, ഇത് കേട്ട് ചിരിച്ച ധോണി നിങ്ങളല്ലേ ഇത് എന്‍റെ അവസാന സീസണ്‍ ആണെന്ന് തീരുമാനിച്ചേ, താൻ അല്ലല്ലോ എന്നാണ് ധോണി പറഞ്ഞത്.

കോലി രണ്ടും കല്‍പ്പിച്ച് തന്നെ; പിഴ ചുമത്തിയതിൽ കടുത്ത നിരാശ, ബിസിസിഐക്ക് കത്തെഴുതിയതായി റിപ്പോർട്ട്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍