ട്വിറ്ററില്‍ നീല ടിക് നഷ്ടമായി രോഹിത്തും കോലിയും ധോണിയും സച്ചിനും റൊണാള്‍ഡോയും

Published : Apr 21, 2023, 02:48 PM IST
ട്വിറ്ററില്‍ നീല ടിക് നഷ്ടമായി രോഹിത്തും കോലിയും ധോണിയും സച്ചിനും റൊണാള്‍ഡോയും

Synopsis

വനിതാ ക്രിക്കറ്റ് താരങ്ങളില്‍ സ്മൃതി മന്ദാന, മിതാലി രാജ്, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെയും ട്വിറ്റര്‍ പ്രൊഫൈലുകളിലെ നീല ടിക് നഷ്ടമായിട്ടുണ്ട്.

മുംബൈ: ട്വിറ്ററില്‍ ഇലോണ്‍ മസ്ക് യുഗത്തിലെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി പ്രൊഫൈലുകള്‍ ആധികാരികമെന്ന് ഉറപ്പിക്കുന്ന നീല ടിക് നഷ്ടമായി പ്രമുഖ കായിക താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, കെ എല്‍ രാഹുല്‍, മുന്‍ താരങ്ങളായ എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം, മുന്‍ പാക് നായകനും പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാന്‍,  ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി എന്നിവരെല്ലാം ബ്ലൂ ടിക് നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു.

വനിതാ ക്രിക്കറ്റ് താരങ്ങളില്‍ സ്മൃതി മന്ദാന, മിതാലി രാജ്, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെയും ട്വിറ്റര്‍ പ്രൊഫൈലുകളിലെ നീല ടിക് നഷ്ടമായിട്ടുണ്ട്.

അക്കൗണ്ടുകള്‍ ആധികാരികമെന്ന് ഉറപ്പിക്കുന്ന ബ്ലൂ ടിക് നിലനിര്‍ത്തണമെങ്കില്‍ മാസടിസ്ഥാനത്തിലോ വാര്‍ഷിക അടിസ്ഥാനത്തിലോ പണം നല്‍കണമെന്ന് ട്വിറ്ററിന്‍റെ പുതിയ ഉടമയായ ഇലോണ്‍ മസ്ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ വ്യക്തമാക്കിയിരുന്നു. നീല ടിക് നിലനിര്‍ത്താന്‍ പ്രതിമാസം 8 ഡോളറാണ് നല്‍കേണ്ടത്. നീല ടിക്കിന് പുറമെ ബിസിനസ് അക്കൗണ്ടുകള്‍ക്ക് സ്വര്‍ണ നിറമുള്ള ടിക് മാര്‍ക്കും സര്‍ക്കാര്‍ സംഘടനകള്‍ക്ക് ചാര നിറത്തിലുള്ള ടിക് മാര്‍ക്കും ട്വിറ്റര്‍ അവതരിപ്പിച്ചിരുന്നു.

വ്യക്തികള്‍ക്ക് നീല ടിക് നിലനിര്‍ത്താന്‍ പ്രതിമാസം എട്ട് ഡോളറാണ് നല്‍കേണ്ടതെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് ഇത് 1000 ഡോളര്‍ വരെയാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട വെരിഫൈഡ് പ്രൊഫൈലുകള്‍ക്ക് 50 ഡോളര്‍ വീതം അധികവും നല്‍കണം. നീല ടിക് നല്‍കുന്നതിന് മുമ്പ് പ്രൊഫൈലുകള്‍ ആധികാരികത ഉറപ്പാക്കുന്ന തീരുമാനവും ട്വിറ്ററ്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. നീല ടിക്കിന് അപേക്ഷിച്ച് പണമടക്കുന്നവര്‍ക്കെല്ലാം നല്‍കുമെന്നതിനാല്‍ പ്രമുഖരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും വര്‍ധിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍