
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരം ജയിച്ചെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. സ്ലോ ഓവര്‍ റേറ്റാണ് ടീമിന് തിരിച്ചടിയായത്. ക്യാപ്റ്റന്‍ നിതീഷ് റാണ 24 ലക്ഷം രൂപ പിഴയടയ്‌ക്കേണ്ടി വരും. രണ്ടാം തവണയാണ് ടീമിന് പറഞ്ഞ സമയത്തിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ പോകുന്നത്.
അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ തുക പിഴയടക്കേണ്ടി വരുന്നത്. റാണയ്ക്ക് പുറമെ പ്ലയിംഗ് ഇലവനിലെ ഓരോ അംഗങ്ങളും ആറ് ലക്ഷം രൂപ പിഴയടയ്‌ക്കേണ്ടി വരും. സബ്സ്റ്റ്യൂട്ട് താരങ്ങള്‍ പിഴ ബാധകമാണ്.
ചെപ്പോക്കില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്ക്തത നൈറ്റ് റൈഡേഴ്‌സ് നേടിയത്. 145 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയില്‍ കൊല്‍ക്കത്തയെ വിറപ്പിച്ചെങ്കിലും ഇതിന് ശേഷം റിങ്കു സിംഗ്-നിതീഷ് റാണ വെടിക്കെട്ടില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു ചെന്നൈ. ജയിച്ചിരുന്നെങ്കില്‍ പ്ലേ ഉറപ്പിക്കാമായിരുന്നു ചെന്നൈക്ക്. എന്നാല്‍ അപ്രതീക്ഷിത തോല്‍വി അവസാന മത്സരം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാക്കി.
ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെ പതിഞ്ഞ തുടക്കത്തിന് ശേഷം ആറിന് 144 എന്ന സ്‌കോറിലെത്തുകയായിരുന്നു. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 68 റണ്‍സ് ചേര്‍ത്ത ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണ് സിഎസ്‌കെയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.
തലാഖ്; ഹസിൻ ജഹാന്‍റെ ഹർജിയിൽ സുപ്രീംകോടതിയുടെ ഇടപെടൽ, നോട്ടീസ് അയച്ചു; പക്ഷേ ഷമിക്ക് ആശ്വാസം
ഒരവസരത്തില്‍ 72-5 എന്ന നിലയിലായിരുന്നു ചെന്നൈ. സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ 34 പന്തില്‍ 48 റണ്‍സെടുത്ത ദുബെയാണ് ടോപ് സ്‌കോറര്‍. ജഡേജ 24 പന്തില്‍ 20 എടുത്തും ദേവോണ്‍ കോണ്‍വേ 28 പന്തില്‍ 30 ആയും മടങ്ങി. വൈഭവ് അറോറയും ഷര്‍ദ്ദുല്‍ താക്കൂറും ഓരോ വിക്കറ്റ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!