
മാഞ്ചസ്റ്റര്‍: ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും ബുണ്ടസ് ലീഗും, പ്രീമിയര്‍ ലീഗുമെല്ലാം ജയിച്ച് ചരിത്രം കുറിച്ചിട്ടുള്ള ഗ്വാര്‍ഡിയോള ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകനായ വിരാട് കോലിക്ക് നന്ദി പറയുകയാണ്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ജേഴ്സി സമ്മാനമായി നല്‍കിയതിനാണ് ഗ്വാര്‍ഡിയോള കോലിയോട് നന്ദി പറഞ്ഞത്. കുറച്ച് ക്രിക്കറ്റ് നിയമങ്ങളൊക്കെ പഠിക്കാന്‍ സമയമായിരിക്കുന്നു. ആര്‍സിബി ജേഴ്സി അയച്ചു തന്നതിന് സുഹൃത്തായ വിരാട് കോലിയോട് നന്ദി പറയുന്നു. ഇനി നിങ്ങളുടെ ഊഴമാണ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്സി ധരിക്കാന്‍-ഗ്വാര്‍ഡിയോള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് കഴിഞ്ഞ വര്‍ഷം വിരാട് കോലിയും ഗ്വാര്‍ഡിയോളയും തമ്മില്‍ പ്യൂമ ഇന്ത്യ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ ആശയവിനിമയം നടത്തിയിരുന്നു. സ്റ്റേഡിയങ്ങളില്‍ ആരാധകരില്ലാതെ നടക്കുന്ന മത്സരങ്ങള്‍ക്ക് സൗഹൃദ മത്സരങ്ങള്‍ പോലെയാണ് തോന്നുന്നതെന്നും ആരാധകര്‍ വൈകാതെ സ്റ്റേഡിയങ്ങളില്‍ തിരിച്ചെത്തട്ടെയെന്നും ഗ്വാര്‍ഡിയോള അന്ന് പറഞ്ഞിരുന്നു.
ഗ്വാര്‍ഡിയോളയുടെ അതേവികാരം പങ്കുവെച്ച കോലി കാണികളില്ലാതെ ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കേമ്ടിവരുന്നത് ആവേശം ചോര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
Also Read: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!