സഞ്ജുവിന്റെ ബാറ്റിം​ഗ് പരിശീലനം; തൊട്ട് പിന്നിലാരാണെന്ന് ഒന്ന് നോക്കിക്കേ..! ആവേശക്കൊടുമുടിയിൽ ആരാധകർ

Published : Apr 11, 2023, 02:15 PM ISTUpdated : Apr 12, 2023, 10:37 AM IST
സഞ്ജുവിന്റെ ബാറ്റിം​ഗ് പരിശീലനം; തൊട്ട് പിന്നിലാരാണെന്ന് ഒന്ന് നോക്കിക്കേ..! ആവേശക്കൊടുമുടിയിൽ ആരാധകർ

Synopsis

കീപ്പർ - ബാറ്റർ - സ്കിപ്പർ തിം​ഗ് എന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്. ഈ വീഡിയോ വൈറൽ ആയതിന് കാരണം സഞ്ജു സാംസൺ മാത്രമല്ല എന്നുള്ളതാണ് കാര്യം.

ചെന്നൈ: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ബാറ്റിം​ഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ. ചെന്നൈ സൂപ്പർ കിം​ഗ്സിന് എതിരെ ബുധനാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള താരത്തിന്റെ പരിശീലന വീഡിയോയാണ് രാജസ്ഥാൻ റോയൽസ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. കീപ്പർ - ബാറ്റർ - സ്കിപ്പർ തിം​ഗ് എന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്. ഈ വീഡിയോ വൈറൽ ആയതിന് കാരണം സഞ്ജു സാംസൺ മാത്രമല്ല എന്നുള്ളതാണ് കാര്യം.

താരത്തിന് പിന്നിൽ ബാറ്റിം​ഗ് പരിശീലനം നടത്തുന്നത് സാക്ഷാൽ എം എസ് ധോണിയാണ്.   കീപ്പർ - ബാറ്റർ - സ്കിപ്പർ തിം​ഗ് എന്ന് രാജസ്ഥാൻ റോയൽസ് കുറിച്ചിരിക്കുന്നതും ഇരുതാരങ്ങളെയും ഉ​ദ്ദേശിച്ചാണ്. ഇതിനിടെ ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ എം എസ് ധോണിക്കൊപ്പമുള്ള ചിത്രം സഞ്ജു സാംസൺ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. വാത്തി ഈസ് ഹിയർ എന്ന് കുറിച്ച് കൊണ്ടാണ് ധോണിക്കൊപ്പമുള്ള ചിത്രം സഞ്ജു പോസ്റ്റ് ചെയ്തത്.

ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുമായി രണ്ട് ടീമുകളും ഒപ്പത്തിനൊപ്പമാണ് മുന്നോട്ട് പോകുന്നത്. റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ചെന്നൈ സൂപ്പർ കിം​ഗ്സ് അഞ്ചാം സ്ഥാനത്താണ്. ആദ്യത്തെ മത്സരത്തിൽ തോൽവിയേറ്റെങ്കിലും മുംബൈ ഇന്ത്യൻസിനെ അടക്കം പരാജയപ്പെടത്തിയ ചെന്നൈ വലിയ ആത്മവിശ്വാസത്തിലാണ്. തുടർച്ചയായ മികച്ച ബാറ്റിം​ഗ് പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുന്നതാണ് രാജസ്ഥാൻ റോയൽസിന്റെ കരുത്ത്.

അതേസമയം, കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയതിന്റെ സങ്കടം തീർക്കാനാണ് സഞ്ജു ചെന്നൈക്കെതിരെ ഇറങ്ങുക. അഞ്ച് സിക്സുകള്‍ നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന് 250 സിക്സറുകള്‍ പൂര്‍ത്തിയാക്കാനാകും. കുട്ടിക്രിക്കറ്റില്‍ 244 സിക്സുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഈ നേട്ടവും കൂടെ പേരിലെഴുതാൻ താരത്തിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഉരസലിലും വായടക്കാനുള്ള ആംഗ്യത്തിലും അവസാനിച്ചില്ല, മത്സരശേഷം ​ഗംഭീറും കോലിയും കണ്ടു; ചിത്രങ്ങൾ പുറത്ത്

PREV
Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍