
അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ അവസാന ഐപിഎല്‍ ടൂര്‍ണമെന്റായിരിക്കും ഇതെന്ന് നേരത്തെ സംസാരമുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന് പിന്നാലെ ഐപിഎല്ലില്‍ നിന്നും ധോണി വിരമിക്കുമെന്നായിരുന്നു സംസാരം. അങ്ങനെയെങ്കില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഇന്നത്തെ മത്സരമായിരിക്കും ധോണിയുടെ അവസാന ഐപിഎല്‍ മത്സരം.
എന്നാല്‍ സംശയങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും ധോണി തന്നെ അറുതിവരുത്തി. ടോസിനായി പിച്ചിലെത്തിയപ്പോഴാണ് ധോണി സംശയങ്ങള്‍ തീര്‍ത്തുകൊടുത്. 'ഇത് മഞ്ഞ ജേഴ്‌സിയില്‍ താങ്കളുടെ അവസാന മത്സരമായിരിക്കുമോ' എന്നായിരുന്നു കമന്റേറ്റര്‍ ഡാനി മോറിസണിന്റെ ചോദ്യം. എന്നാല്‍ മറുത്തൊന്നും ചിന്തിക്കാതെ ധോണി മറുപടി നല്‍കി. ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് 'ഒരിക്കലുമായിരിക്കില്ലെന്ന്' ധോണി മറുപടി നല്‍കി. വീഡിയോ കാണാം..
പഞ്ചാബിനെതിരെ ടോസ് നേടിയ ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ 11 ഓവറില്‍ മൂന്നിന് 69 എന്ന നിലയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!