
അബുദാബി: ഈ സീസണിലാണ് പിയൂഷ് ചൗള ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് 6.75 കോടിക്കാണ് താരം ധോണിയുടെ സംഘത്തോടൊപ്പം ചേരുന്നത്. ഒരു കോടി മാത്രമായിരുന്നു താരത്തിന്റെ അടിസ്ഥാനവില. ഹര്‍ഭജന്‍ സിംഗ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ വലിയ റോള്‍ തന്നെ താരത്തിന് വഹിക്കാനുണ്ടാവും. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി ഏറ്റെടുക്കുമെന്നതിന്റെ സൂചനയാണ് ആദ്യ മത്സരത്തില്‍ തന്നെ ചൗള നല്‍കിയത്.
നാലോവര്‍ എറിഞ്ഞ താരം 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. അപകടകാരിയായ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മയെയാണ് ചൗള മടക്കിയയച്ചത്. ഈ വിക്കറ്റോടെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തി ചൗള.
ചെന്നൈയുടെ തന്നെ ഹര്‍ഭജന്‍ സിംഗിനെയാണ് ചൗള മറികടന്നത്. 151 വിക്കറ്റുകളാണ് ചൗള ഐപിഎല്ലില്‍ ഇതുവരെ നേടിയത്. 158 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് ചൗള ഇത്രയും വിക്കറ്റ് നേടിയത്. ഹര്‍ഭജന് 150 വിക്കറ്റുകളാണുള്ളത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഹര്‍ഭജന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.
147 വിക്കറ്റുള്ള ഡ്വെയ്ന്‍ ബ്രാവോ മൂന്നാം സ്ഥാനത്തുണ്ട്. 157 വിക്കറ്റുള്ള അമിത് മിശ്രമയാണ് രണ്ടാം സ്ഥാനത്ത്. 170 വിക്കറ്റുള്ള ലസിത് മലിംഗയാണ് പട്ടികയില്‍ ഒന്നാമത്. എന്നാല്‍ മലിംഗ ഇത്തവണ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!