സഞ്ജു അഭിമാനമാണ്, സന്തോഷമാണ്; രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റനും ആശംസ അറിയിച്ച് പൃഥ്വിരാജ്

Published : Apr 11, 2021, 06:42 PM IST
സഞ്ജു അഭിമാനമാണ്, സന്തോഷമാണ്; രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റനും ആശംസ അറിയിച്ച് പൃഥ്വിരാജ്

Synopsis

നാളെയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങുന്നത്. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളി.  

തിരുവനന്തപുരം: നാളെയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങുന്നത്. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളി. വലിയ നിമഷത്തിനാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. സഞ്ജു ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കുന്നുവെന്നുള്ളതാണ് അത്. ഇതിനിടെ താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന്‍.

രാജസ്ഥാന്റെ ഔദ്യോഗിക ജേഴ്‌സി പൃഥ്വിരാജിന് സമ്മാനമായി നല്‍കിയിരുന്നു സഞ്ജു. അതിന് നന്ദി അറിയിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് പൃഥ്വിരാജ് ആശംസകള്‍ അറിയിച്ചത്. പൃഥ്വിക്ക് മാത്രമല്ല, മോള്‍ അല്ലിയുടെ പേരിലും ഒരു ജേഴ്‌സിയുണ്ട്. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെതന്നെ ഉണ്ടാവും. സഞ്ജു ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.'' പൃഥ്വി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് കാണാം... 

Thank you Sanju Samson and Rajasthan Royals for the hamper and the jerseys! Ally and I will be cheering! Sanju..you...

Posted by Prithviraj Sukumaran on Sunday, 11 April 2021

സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനായി തീരുമാനിച്ചത്. ടീം ഡയറക്റ്ററായി ശ്രീലങ്കയുടെ ഇതിഹാസതാരം കുമാര്‍ സംഗക്കാരയും ടീമിനൊപ്പമുണ്ട്. സഞ്ജുവിനെ കേന്ദ്രീകരിച്ച് ഒരു ടീം ഒരുക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍