'കെജിഎഫ്' മിന്നിയാല്‍ കൊത്തും, ഇല്ലേല്‍ പൊട്ടും; മറുവശത്ത് രാഹുലിന്‍റെ 'സെൻസിബിൾ' അടികള്‍, പോര് ലഖ്നൗവിൽ

Published : May 01, 2023, 11:49 AM IST
'കെജിഎഫ്' മിന്നിയാല്‍ കൊത്തും, ഇല്ലേല്‍ പൊട്ടും; മറുവശത്ത് രാഹുലിന്‍റെ 'സെൻസിബിൾ' അടികള്‍, പോര് ലഖ്നൗവിൽ

Synopsis

കൊൽക്കത്തയോട് തോറ്റ കോലിക്കും സംഘത്തിനും വിജയവഴിയിൽ തിരിച്ചെത്തണം. കോലി, ഡുപ്ലെസി, മാക്സ്‍‍വെൽ ത്രയത്തിൽ അവസാനിക്കുന്നതാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കരുത്ത്.

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്ന് റോയല്‍ ചഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ബാംഗളൂരുവിലെ തോൽവിക്ക് ലഖ്നൗവിൽ പകരംവീട്ടാനാണ് റോയൽ ചലഞ്ചേഴ്സ് ഒരുങ്ങുന്നത്. ചിന്നസ്വാമിയിലെ റണ്ണൊഴുകിയ കളിയിൽ ലഖ്നൗ ബാംഗ്ലൂരിന്റെ 212 റൺസ് മറികടന്നത് അവസാന പന്തിലാണ്. പഞ്ചാബിനെ 56 റൺസിന് തകർത്ത ആത്മവിശ്വാസവുമായാണ് കെ എൽ രാഹലും സംഘവും ബാംഗ്ലൂരിനെ കാത്തിരിക്കുന്നത്.

കൊൽക്കത്തയോട് തോറ്റ കോലിക്കും സംഘത്തിനും വിജയവഴിയിൽ തിരിച്ചെത്തണം. കോലി, ഡുപ്ലെസി, മാക്സ്‍‍വെൽ ത്രയത്തിൽ അവസാനിക്കുന്നതാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കരുത്ത്. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും ഒഴികെയുള്ള ബൗള‍ർമാരും പ്രതീക്ഷയ്ക്കൊത്ത് പന്തെറിയുന്നില്ല. രാഹുലിന്റെ മെല്ലെപ്പോക്കുണ്ടെങ്കിലും കെയ്ൽ മയേഴ്സ് തുടക്കമിടുന്ന ലക്നൗവിന്റെ ബാറ്റിംഗ് നിര ട്രാക്കിലായിക്കഴിഞ്ഞു. സ്റ്റോയിനിസും ബദോണിയും പുരാനുമെല്ലാം മിന്നും ഫോമിലാണ്.

ബൗളിംഗിലും ആശങ്കയില്ല. ദീപക് ഹൂഡയുടേയും ക്രുനാൽ പണ്ഡ്യയുടേയും സ്റ്റോയിനിസിന്റെയും ഓൾറൗണ്ട് മികവ് ലക്നൗവിനെ അപകടകാരികളാക്കും. ഇരുടീമും ആകെ ഏറ്റുമുട്ടിയത് മൂന്ന് കളിയിലാണ്. രണ്ടിൽ ബാംഗ്ലൂരും ഒന്നിൽ ലക്നൗവും ജയിച്ചു. . 250 സ്കോര്‍ ചെയ്താലും ബാക്കിയെല്ലാ ബൗളര്‍മാരും ചേര്‍ന്ന് ടീമിനെ തോല്‍പ്പിക്കുന്ന അവസ്ഥയിലാണ് ആര്‍സിബി. കോലി, ഫാഫ്, മാക്സ്‍വെല്‍ എന്നിവരാണ് ഇതുവരെ ടീമടിച്ചിട്ടുള്ള 90 ശതമാനത്തിലധികം റണ്‍സും സ്കോര്‍ ചെയ്തിട്ടുള്ളത്.

ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോമറോര്‍, സുയാഷ് പ്രഭുദേശായ്, ഷഹ്ബാസ് അഹമ്മദ് എന്നിങ്ങനെ സ്ഥിരം അവസരങ്ങള്‍ കിട്ടിയിട്ടും പാഴാക്കുന്ന താരങ്ങളെ കൊണ്ട് സമ്പന്നമാണ് ആര്‍സിബി ബാറ്റിംഗ് നിര. അനുജ് റാവത്തിനെ അടക്കം പരീക്ഷിച്ച് ടീം പരാജയപ്പെട്ട് കഴിഞ്ഞു. ബ്രേസ്‍വെല്ലിനും അവസരങ്ങള്‍ മുതലാക്കാനായില്ല. മികച്ച ഇന്ത്യൻ ബാറ്റര്‍മാരുടെ അഭാവം ടീമിന്‍റെ കന്നി കിരീടമെന്ന സ്വപ്നത്തെ പിന്നോട്ട് അടിക്കുകയാണ്. 

രാജസ്ഥാന്‍റെ തോല്‍വിയുടെ കാരണങ്ങള്‍, 'ഹോള്‍ഡ്' നഷ്ടമാക്കിയ സഞ്ജു, തുടരെ അബദ്ധങ്ങൾ, എന്ത് പറ്റിയെന്ന് ആരാധകർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍