
ഹൈദരാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നലെ നേടിയ വമ്പന്‍ ജയത്തില്‍ പണി കിട്ടിയത് ചെന്നെ സൂപ്പര്‍ കിംഗ്സ് ഉള്‍പ്പെടെ പ്ലേ ഓഫ് ഉറപ്പിച്ചെന്ന് കരുതിയ ആറ് ടീമുകള്‍ക്ക്. ഇന്നലത്തെ ബാംഗ്ലൂരിന്‍റെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പാക്കാന്‍ എല്ലാ ടീമുകള്‍ക്കും നാളെയും മറ്റന്നാളുമായി നടക്കുന്ന അവസാന റൗണ്ട് മത്സരം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഇന്നലെ ബാംഗ്ലൂര്‍ തോറ്റിരുന്നെങ്കില്‍ അവസാന മത്സരം കളിക്കുന്നതിന് മുമ്പെ ചെന്നൈയും ലഖ്നൗവും പ്ലേ ഓഫിലെത്തുമായിരുന്നു. എന്നാല്‍ ഇന്നലെ ബാംഗ്ലൂര്‍ വമ്പന്‍ ജയത്തോടെ ചെന്നൈക്കും ലഖ്നൗവിനും അവസാന ലീഗ് മത്സരത്തില്‍ ജയം അനിവാര്യമായി. ഞായറാഴ്ച നടക്കുന്ന ലീഗ് റൗണ്ടിലെ അവസാന മത്സരമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം കഴിയുന്നതുവരെ പ്ലേ ഓഫ് സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിയും.
അന്ന് തന്നെയാണ് മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരവും നടക്കുന്നത്. ആദ്യം നടക്കുന്നത് മുംബൈ ഹൈദരാബാദ് മത്സരമായതിനാല്‍ മുംബൈ ജയിച്ചാലും റണ്‍ റേറ്റില്‍ അവരെ മറികടക്കാന്‍ എത്ര മാര്‍ജിനില്‍ ജയിക്കണമെന്നത് വ്യക്തമായി കണക്കുക്കൂട്ടി ഇറങ്ങാന്‍ ആര്‍സിബിക്ക് കഴിയുമെന്നതിന്‍റെ ആനുകൂല്യവുമുണ്ട്.
ഈ രണ്ട് മത്സരങ്ങളില്‍ മുംബൈയും ബാംഗ്ലൂരും ജയിക്കുകയും അവസാന മത്സരങ്ങളില്‍ ലഖ്നൗവും ചെന്നൈയും തോല്‍ക്കുകയും ചെയ്താല്‍ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ചെന്നൈയോ ലഖ്നൗവോ ഒരു ടീം മാത്രമെ പ്ലേ ഓഫിലെത്തു. നിലവില്‍ ചെന്നൈ ( 0.381) ലഖ്നൗവിനെക്കാള്‍(0.304) നെറ്റ് റണ്‍റോറ്റില്‍ മുന്നിലാണ്. നാളെയാണ് ചെന്നൈ-ഡല്‍ഹി മത്സരം, ഇതില്‍ ജയിച്ചാല്‍ ചെന്നൈ പ്ലേ ഓഫിലെത്തും. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടും. ഇതില്‍ ലഖ്നൗ ജയിച്ചാല്‍ മറ്റ് ഫലങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ലഖ്നൗവും പ്ലേ ഓഫിലെത്തും. ഒപ്പം രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ പ്ലേ ഓഫിലെത്താതെ പുറത്താവുകയും ചെയ്യും.
പിന്നീട് പ്ലേ ഓഫ് ബെര്‍ത്തിനായി മുംബൈയും ആര്‍സിബിയും മാത്രമാകും രംഗത്തുണ്ടാവുക. അവസാന മത്സരങ്ങളില്‍ ഇരു ടീമും ജയിച്ചാല്‍ രണ്ട് ടീമിനും 16 പോയന്‍റാകും. നെറ്റ് റണ്‍റേറ്റില്‍ മുംബൈയെക്കാള്‍ ബഹുദൂരം മുന്നിലുള്ള ആര്‍സിബി നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലുമെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!