
ധരംശാല: അര്‍ധ സെഞ്ചുറി നേടി നില്‍ക്കുന്ന ഒരു ബാറ്റര്‍ പെട്ടെന്ന് റിട്ടയേര്‍ഡ് ഔട്ട് ആയി പുറത്തേക്ക് പോകുന്നു. പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെ അഥര്‍വ ടെയ്ദെ ആണ് 42 പന്തില്‍ 55 റണ്‍സില്‍ നില്‍ക്കുമ്പോള്‍ റിട്ടയേര്‍ഡ് ഔട്ടായത്. 15-ാം ഓവര്‍ അവസാനിച്ചപ്പോഴായിരുന്നു പഞ്ചാബ് കിംഗ്സിന്‍റെ ഈ നീക്കം. അഥര്‍വയ്ക്ക് പകരം ജിതേഷ് ശര്‍മ്മ ക്രീസില്‍ എത്തുകയും ചെയ്തു. സമാനമായി കഴിഞ്ഞ വര്‍ഷം രാജസ്ഥാൻ റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും ഏറ്റുമുട്ടിയപ്പോള്‍ രവിചന്ദ്ര അശ്വിനും റിട്ടയേര്‍ഡ് ഔട്ടായി പുറത്തേക്ക് പോയിരുന്നു.
എന്താണ് റിട്ടിയേര്‍ഡ് ഔട്ട്
റിട്ടയർഡ് ഔട്ട് എന്നത് ക്രിക്കറ്റിലെ പുതിയ കാര്യമല്ല. പക്ഷേ വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. ഉടൻ തന്നെ, പ്രത്യേകിച്ച് ടി20 ക്രിക്കറ്റിൽ ഇതിന് മാറ്റം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിട്ടയർ ഔട്ട് എന്നാല്‍ അടിസ്ഥാനപരമായി തന്ത്രപരമായി പകരക്കാരനെ ഇറക്കുക എന്നതാണ്. മത്സരത്തിന്‍റെ സാഹചര്യം മനസിലാക്കി ഇപ്പോള്‍ ക്രീസിലുള്ള ബാറ്ററെക്കാള്‍ മികവോടെ മറ്റൊരാള്‍ക്ക് ടീമിനെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്ന് കരുതുകയാണെങ്കില്‍ ഈ തന്ത്രം പ്രയോഗിക്കാം.
ഉദാഹരണത്തിന് അര്‍ധ സെഞ്ചുറി നേടി നില്‍ക്കുകയാണെങ്കിലും അഥര്‍വയ്ക്ക് ബൗണ്ടറി നേടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. വലിയ വിജയലക്ഷ്യം മുന്നിലുള്ളതിനാല്‍ ഈ സമയം ജിതേഷ് ശര്‍മ്മ എന്ന ഹിറ്ററെ ഇറക്കി കൊണ്ട് ഇംപാക്ട് ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു പഞ്ചാബ്. റിട്ടയേര്‍ഡ് ഔട്ട് ആയ താരത്തിന് പിന്നെ ആ മത്സത്തില്‍ ബാറ്റിംഗ് അവസരമുണ്ടാകില്ല.
എന്താണ് റിട്ടയേര്‍ഡ് ഹര്‍ട്ട്
പേരിലുള്ളത് പോലെ ഒരു ബാറ്റര്‍ക്ക് പരിക്ക് മൂലമോ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കാരണമോ ക്രീസില്‍ തുടരാൻ സാധിക്കാത്ത അവസ്ഥയില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി ഡഗ്ഔട്ടിലേക്ക് മടങ്ങാൻ സാധിക്കും. മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തില്‍ 42 പന്തില്‍ 49 റണ്‍സ് എടുത്ത് നില്‍ക്കവേ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകൻ ക്രുനാല്‍ പാണ്ഡ്യ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയാണ് തിരികെ കയറിയത്. ഇതിന് അമ്പയറുടെ അനുവാദം കൂടെ ആവശ്യമെന്നാണ് എംസിസി നിയമങ്ങള്‍ വ്യക്തമാക്കുന്നു. റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി പോകുന്ന ബാറ്റര്‍മാക്ക് വീണ്ടും ബാറ്റിംഗ് ചെയ്യാനുള്ള അവസരം ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!