തോല്‍വിയിലും ചരിത്രനേട്ടവുമായി രോഹിത്, മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത റെക്കോര്‍ഡുമായി സൂര്യകുമാര്‍ യാദവ്

Published : Apr 23, 2023, 12:31 PM IST
തോല്‍വിയിലും ചരിത്രനേട്ടവുമായി രോഹിത്, മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത റെക്കോര്‍ഡുമായി സൂര്യകുമാര്‍ യാദവ്

Synopsis

സിക്‌സര്‍ വേട്ടയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് മുന്നില്‍ ഇനി രണ്ട് പേര്‍ മാത്രമാണുള്ളത്. 357 സിക്‌സുകളുമായി ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. 251 സിക്‌സുകളുമായി എ ബി ഡിവില്ലിയേഴ്‌സാണ് രണ്ടാമത്.

മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരില്‍ പഞ്ചാബ് കിംഗ്‌സിനോട് ഹോം ഗ്രൗണ്ടില്‍ തോല്‍വി വഴങ്ങേണ്ടിവന്നെങ്കിലും അപബര്‍വനേട്ടം സ്വന്തമാക്കി മുംബൈ നായകന്‍ രോഹിത് ശര്‍മ. ഇന്നലെ പഞ്ചാബിനെതിരെ മൂന്ന് സിക്സ് അടിച്ചതോടെ ഐപിഎല്ലില്‍  250 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടം രോഹിത് സ്വന്തമാക്കി. പഞ്ചാബിനെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 247 സിക‌്‌സുകളായിരുന്നു ഹിറ്റ്‌മാന്‍റെ പേരിലുണ്ടായിരുന്നത്. ഇന്നലെ മൂന്ന് സിക്സും നാലു ഫോറും പറത്തിയ രോഹിത് 27 പന്തില്‍ 44 റണ്‍സടിച്ച് പുറത്തായി.

സിക്‌സര്‍ വേട്ടയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് മുന്നില്‍ ഇനി രണ്ട് പേര്‍ മാത്രമാണുള്ളത്. 357 സിക്‌സുകളുമായി ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. 251 സിക്‌സുകളുമായി എ ബി ഡിവില്ലിയേഴ്‌സാണ് രണ്ടാമത്. ഡിവല്ലിയേഴ്സിനെ മറികടക്കാന്‍ രോഹിത്തിന് ഈ സീസണില്‍ തന്നെ കഴിയുമെന്നാണ് കരുതുന്നത്. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ 179 റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം. 10 സിക്‌സപകളാണ് ഇതുവരെ രോഹിത് പറത്തിയത്.

മുംബൈക്കായി അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. 26 പന്തില്‍ 57 റണ്‍സെടുത്ത സൂര്യ ടി20 ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ചു. ടി20 ക്രിക്കറ്റില്‍ അതിവേഗം 6000 റണ്‍സ് തികക്കുന്ന ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡാണ് സൂര്യ ഇന്നലെ അടിച്ചെടുത്തത്. ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസല്‍, ഗ്ലെന്‍ മാക്സ്‌വെല്‍, കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് സൂര്യയെക്കാള്‍ വേഗത്തില്‍ ടി20 ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ചവര്‍.

രാഹുല്‍ തുഴഞ്ഞ് തോല്‍പ്പിക്കുന്നത് ആദ്യമല്ലെന്ന് തുറന്നടിച്ച് വെങ്കിടേഷ് പ്രസാദ്

ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിനായിരുന്നു മുംബൈ പഞ്ചാബിനോട് തോറ്റത്.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചപ്പോള്‍ മുംബൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍