കുത്തുവാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബാറ്റ് കൊണ്ട് മറുപടിയുമായി; ഷാര്‍ജയിൽ കൊടുങ്കാറ്റായി സഞ്ജു

Web Desk   | Asianet News
Published : Sep 28, 2020, 08:40 AM IST
കുത്തുവാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബാറ്റ് കൊണ്ട് മറുപടിയുമായി;  ഷാര്‍ജയിൽ കൊടുങ്കാറ്റായി സഞ്ജു

Synopsis

സല്യൂട്ടടിക്കാന്‍ കാത്തിരുന്ന കോട്രലിനെ കടന്നാക്രമിച്ച് മൂന്നാം ഓവറില്‍ തുടക്കം. രവി ബിഷ്നോയുടെ ബൌണ്ടറി കടത്തിയതോടെ ഐപിഎല്ലില്‍ 100 സിക്സര്‍ എന്ന വ്യക്തിഗത നേട്ടവും സഞ്ജുവിന് ലഭിച്ചു. നീഷമിനെയും മുരുഗന്‍ അശ്വിനെയും മാക്സ്വെ്ല്ലിനെയുമൊക്കെ അനായാസം നേരിട്ട് , 27 പന്തിലാണ് അര്‍ധസെഞ്ച്വറി നേട്ടം. 2013ല്‍ ഐപിഎല്ലിലെത്തിയ സഞ്ജു തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ച്വറി നേടുന്നത് ആദ്യമാണ്. 

ഷാര്‍ജ: വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടിയാണ് സഞ്ജു സാംസൺ ഷാര്‍ജയിൽ നൽകിയത്. ലീഗില്‍ ആദ്യമായി തുടര്‍ച്ചയായി 2 അര്‍ധസെഞ്ച്വറി
നേടാന്‍ സഞ്ജുവിനായി. ചെന്നൈക്കെതിരെ 9 സിക്സര്‍ പറത്തിയപ്പോഴും പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഒന്നിലൊതുങ്ങുന്നതല്ലേ പതിവെന്ന കുത്തുവാക്കുകളും ഉയര്‍ന്നു. എന്നാല്‍ സംശയാലുക്കള്‍ക്കെല്ലാം മറുപടിയായി ഷാര്‍ജയിൽ രണ്ടാം കൊടുങ്കാറ്റ്.

സല്യൂട്ടടിക്കാന്‍ കാത്തിരുന്ന കോട്രലിനെ കടന്നാക്രമിച്ച് മൂന്നാം ഓവറില്‍ തുടക്കം. രവി ബിഷ്നോയുടെ ബൌണ്ടറി കടത്തിയതോടെ ഐപിഎല്ലില്‍ 100 സിക്സര്‍ എന്ന വ്യക്തിഗത നേട്ടവും സഞ്ജുവിന് ലഭിച്ചു. നീഷമിനെയും മുരുഗന്‍ അശ്വിനെയും മാക്സ്വെ്ല്ലിനെയുമൊക്കെ അനായാസം നേരിട്ട് , 27 പന്തിലാണ് അര്‍ധസെഞ്ച്വറി നേട്ടം. 2013ല്‍ ഐപിഎല്ലിലെത്തിയ സഞ്ജു തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ച്വറി നേടുന്നത് ആദ്യമാണ്. തെവാത്തിയ താളം കണ്ടെത്താന്‍ വിഷമിച്ചതോടെ നോൺസ്ട്രൈക്കിംഗ് എന്‍ഡിൽ നിന്ന സഞ്ജു അസ്വസ്ഥനായി. 

മാക്സ്വെല്ലിന്‍റെ ഓവറില്‍ 3 സിക്സര്‍ പറത്തി തിരിച്ചുവരവ്. അര്‍ഹിച്ച സെഞ്ച്വറിക്ക് 15 റൺസകലെ സഞ്ജു വീണത് നിരാശയായി. എങ്കിലും തെവാത്തതിയെയും ആര്‍ച്ചറിനെയും പ്രോത്സാഹിപ്പിച്ച് സഞ്ജു യഥാര്‍ത്ഥ ടീം മാനായി. ഐപിഎൽ അര്‍ധസെഞ്ച്വരിക്ക് തൊടടുപിന്നാലെയുള്ള ഇന്നിംഗ്സില്‍ 40 ആയിരുന്നു ഇതിനുമുന്‍പ് സ‍്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍. 

ആരാധകരും നിരീക്ഷകരും ഒന്നുപോലെ ആഗ്രഹിച്ച സ്ഥിരത കൂടി സ‍്ജുവിന്‍റെ ബാറ്റിലേക്ക് എത്തുന്നത് സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാകില്ല. ജോസ് ബ്ടലറെ കീപ്പറാക്കുകയും സഞ്ജുവിനെ ബൗണ്ടറിക്കരികിലേക്ക് ഫീൽഡിംഗിന് അയക്കുകയും ചെയ്തത് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ധോണിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ മത്സരം മുറുകുമ്പോള്‍  വിക്കറ്റിന് പിന്നിലും സഞ്ജുവിന് അവസരം ലഭിക്കേണ്ടത് അനിവാര്യമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍