
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും നല്‍കിയ വെടിക്കെട്ട് തുടക്കമാണ് രാജസ്ഥാന്‍ ടോട്ടല്‍ 200 കടക്കാന്‍ കാരണമായത്. ഓപ്പണിംഗ് വിക്കറ്റില്‍ ബട്‌ലര്‍-യശസ്വി സഖ്യം 7.1 വറില്‍ 72 റണ്‍സാണ് അടിച്ചു കൂട്ടിയത്. പേസര്‍മാരെ യശസ്വി തല്ലിപ്പറത്തിയപ്പോള്‍ താളം കണ്ടെത്താന്‍ പാടുപെട്ട ബട്‌ലര്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി.
രാജസ്ഥാന്‍റെ ഓപ്പണര്‍മാരെ പിടിച്ചുകെട്ടാന്‍ ഒടുവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പവര്‍ പ്ലേയില്‍ തന്നെ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളഎ ആശ്രയിക്കേണ്ടിവന്നു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ ചൗള യശസ്വിയെ അടക്കി നിര്‍ത്തിയെങ്കിലും അവസാന പന്തില്‍ സിക്സ് വഴങ്ങി. എന്നാ ആ സാഹചര്യത്തില്‍ ഏറ്റവും മികച്ച ഓവറായിരുന്നു അത്. പവര്‍ പ്ലേക്ക് ശേഷമുള്ള തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ചൗള ബട്‌ലറെ പുറത്താക്കിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലാവുമെന്നാണ് കരുതിയത്.
ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനാവാന്‍ അവനെക്കാള്‍ മികച്ചൊരു താരമില്ലെന്ന് വസീം അക്രം
എന്നാല്‍ വണ്‍ ഡൗണായി എത്തിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പപന്ത് തന്നെ ലോംഗ് ഓണിന് മുകളിലൂടെ സഞ്ജു സിക്സ് പറത്തി. ഇതുകണ്ട് മുംബൈ നായകന്‍ രോഹിത് ശര്‍ക്കുപോലും വിശ്വസിക്കാനായില്ല. അവിശ്വസനീയതോടെ തലകുലുക്കുന്നു രോഹിത്തിനെ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ചൗളയുടെ അടുത്ത പന്തില്‍ സഞ്ജുവിനെ ക്യാച്ച് ഔട്ടായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത സഞ്ജു രക്ഷപ്പെട്ടു.
കാര്‍ത്തികേയയുടെ അടുത്ത ഓവറില്‍ ബൗണ്ടറി നേടിയ സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും അര്‍ഷദ് ഖാന്‍റെ ഓവറില്‍ ഡിപ് മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി പുറത്തായി 10 പന്തില്‍ 14 റണ്‍സായിരുന്നു സഞ്ജു നേടിയത്. സഞ്ജു പുറത്തായശേഷവും തകര്‍ത്തടിച്ച യശസ്വി ജയ്‌സ്വാളിന്‍റെ വെടിക്കെട്ട് സെഞ്ചുറി മികവില്‍ 20 ഓവറില്‍ 213 റണ്‍സടിച്ചെങ്കിലും 19.3 ഓവറില്‍ ടിം ഡേവിഡിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും വെടിക്കെട്ട് ബാറ്റിംഗിലൂടെ മുംബൈ ലക്ഷ്യത്തിലെത്തി.