ചര്‍ച്ചയായി സാറയുടെ ഇൻസ്റ്റ പോസ്റ്റ്; നീണ്ട കാത്തിരിപ്പിന്‍റെ അവസാനമെന്നുള്ള സൂചനയോ? ചോദ്യവുമായി ആരാധകർ

Published : Apr 07, 2023, 04:05 PM IST
ചര്‍ച്ചയായി സാറയുടെ ഇൻസ്റ്റ പോസ്റ്റ്; നീണ്ട കാത്തിരിപ്പിന്‍റെ അവസാനമെന്നുള്ള സൂചനയോ? ചോദ്യവുമായി ആരാധകർ

Synopsis

മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ആത്മവിശ്വാസം കൂട്ടി സച്ചിൻ ടെൻഡുല്‍ക്കര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇതിനിടെ സച്ചിന്‍റെ മകള്‍ സാറ ടെന്‍ഡുല്‍ക്കറുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

മുംബൈ: ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ളത്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന വിളിപ്പേരും ഈ വമ്പൻ ടീമുകള്‍ തമ്മിലുള്ള പോരിനുണ്ട്. ശനിയാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന മുംബൈ - ചെന്നൈ പോരാട്ടം. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് തോറ്റതിന്‍റെ ക്ഷീണത്തിലാണ് മുംബൈ എത്തുന്നത്. എന്നാല്‍, ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടെങ്കിലും ലഖ്നൗവിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ എത്താൻ ചെന്നൈക്ക് സാധിച്ചു.

മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ആത്മവിശ്വാസം കൂട്ടി സച്ചിൻ ടെൻഡുല്‍ക്കര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇതിനിടെ സച്ചിന്‍റെ മകള്‍ സാറ ടെന്‍ഡുല്‍ക്കറുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. തന്‍റെ തോളില്‍ കിടന്നുറങ്ങുന്ന അര്‍ജുൻ ടെൻഡുല്‍ക്കറുടെ ചിത്രമാണ് സാറ പോസ്റ്റ് ചെയ്തത്. മുംബൈ ഇന്ത്യൻസിന്‍റെ താരമാണ് അര്‍ജുൻ ടെൻഡുല്‍ക്കര്‍. എന്നാല്‍, ഇതുവരെ താരത്തിന് അരങ്ങേറ്റത്തിനുള്ള അവസരം ഒരുങ്ങിയിട്ടില്ല.

ഇപ്പോള്‍ അര്‍ജുൻ ചെന്നൈയ്ക്ക് എതിരെ അരങ്ങേറ്റം കുറിക്കുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 2022ലെ ലേലത്തില്‍ 30 ലക്ഷം മുടക്കിയാണ് അര്‍ജുനെ മുംബൈ ടീമിലെത്തിച്ചത്. ബൗളിംഗ് പരിശീലകൻ ഷെയ്ൻ ബോണ്ടിന്‍റെ കീഴില്‍ ജോഫ്ര ആര്‍ച്ചര്‍ക്കും കാമറൂണ്‍ ഗ്രീനിനുമൊപ്പം യോര്‍ക്കര്‍ എറിഞ്ഞ് പരിശീലിക്കുന്ന അര്‍ജുന്‍റെ വീഡ‍ിയോ കഴിഞ്ഞ ദിവസം പുറത്ത് വരികയും ചെയ്തതോടെയാണ് ആരാധകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് അര്‍ജുൻ ഇത്തവണ അരങ്ങേറുമോയെന്ന് രോഹിത് ശര്‍മ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം വന്നിരുന്നു. എന്നാല്‍, പരിശീലകൻ മാര്‍ക്ക് ബൗച്ചര്‍ക്ക് രോഹിത് ഈ ചോദ്യം കൈമാറി. എന്നാല്‍, താരത്തിന് ചെറിയൊരു പരിക്കുണ്ടെന്നായിരുന്നു ബൗച്ചറിന്‍റെ അന്നത്തെ മറുപടി.  

ഷാരുഖ് ഖാൻ ധരിച്ച ഹൂഡിക്ക് ഇങ്ങനെയൊരു പ്രത്യേകത! അമ്പരന്ന് ആരാധകര്‍, മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍