
അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 178 റണ്‍സടിച്ചപ്പോള്‍ അതിന് ടൈറ്റന്‍സ് എങ്ങനെ മറുപടി നല്‍കുമെന്നതായിരുന്നു ആരാധാകരുടെ ആകാംക്ഷ. എന്നാല്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ച ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി ഗുജറാത്തിന് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായി.
അവസാന ഓവറുകളില്‍ റാഷിദ് ഖാന്‍ നടത്തിയ വെടിക്കെട്ട് നാലു പന്ത് ബാക്കി നില്‍ക്കെ ഗുജറാത്തിനെ ജയത്തിലെത്തിക്കുകയും ചെയ്തു. മത്സരത്തില്‍ കൂടുതല്‍ റണ്‍സടിച്ചത് ചെന്നൈ ഓപ്പണറായ റുതുരാജ് ഗെയ്‌ക്‌വാദായിരുന്നെങ്കിലും സമ്മര്‍ദ്ദഘട്ടത്തില്‍ ഗില്‍ പുറത്തെടുത്ത മികവിനെയാണ് കമന്‍റേറ്റര്‍മാര്‍ പ്രശംസ കൊണ്ട് മൂടിയത്. റുതുരാജ് 50 പന്തില്‍ 92 റണ്‍സടിച്ചപ്പോള്‍ ഗില്‍ 36 പന്തില്‍ 63 റണ്‍സടിച്ചു. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്സ്.
റണ്ണൊഴുക്കാന്‍ കൊതിച്ച് കെ എല്‍ രാഹുല്‍ ഇറങ്ങണ്ടാ; ലഖ്‌നൗവില്‍ മുട്ടന്‍പണി കാത്തിരിക്കുന്നു
ഗില്ലിന്‍റെ ബാറ്റിംഗ് കണ്ട് കമന്‍ററി ബോക്സിലുണ്ടായിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം യുവതാരത്തെ വിശേഷിപ്പിച്ചത് 'ഇനി അവന്‍ ശുഭ്മാന്‍ ഗില്‍ അല്ല ബേബി ഗോട്ട്' ആണെന്നായിരുന്നു. 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ പതിനഞ്ചാം ഓവറില്‍ തുഷാര്‍ ദേശ്‌പാണ്ഡെയെ സിക്സ് അടിച്ചതിന് പിന്നാലെ റുതുരാജ് ഗെയ്ക്‌വാദിന് ക്യാച്ച് നല്‍കി മടങ്ങി.
ഗില്‍ പുറത്തായശേഷം സമ്മര്‍ദ്ദത്തിലായെങ്കിലും വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഗുജറാത്ത് ലക്ഷ്യതതിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും ടി20യിലും ടെസ്റ്റിലും സെഞ്ചുറികളും നേടിയ ഗില്ലിന്‍റെ മിന്നും ഫോമിലാണ് ഗുജറാത്തിന്‍റെ പ്രധാന പ്രതീക്ഷ. മുന്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ് ആദ്യ മത്സരത്തിനിടെ പരിക്കേറ്റതിനാല്‍ വരും മത്സരങ്ങളില്‍ ഗില്‍ നല്‍കുന്ന തുടക്കം ഗുജറാത്തിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!