രണ്ട് വിക്കറ്റ് നഷ്ടം; ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് പതിഞ്ഞ തുടക്കം

By Web TeamFirst Published Oct 2, 2020, 8:13 PM IST
Highlights

ചെന്നൈ മൂന്ന് മാറ്റങ്ങള്‍ വരുത്തി. മുരളി വിജയ്, ഋതുരാജ് ഗെയ്കവാദ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ പുറത്തായി. പരിക്ക് മാറിയ അമ്പാട്ടി റായുഡു, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ടീമിലെത്തി. കൂടെ ഷാര്‍ദുല്‍ ഠാകൂറും. 

ദുബായ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പതിഞ്ഞ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒന്നിന് രണ്ടിന് 52 എന്ന നിലയിലാണ്. ജോണി ബെയര്‍സ്‌റ്റോ (0), മനീഷ് പാണ്ഡെ (29) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ദീപക് ചാഹര്‍, ഷാര്‍ദുള്‍ ഠാകൂര്‍ എന്നിവര്‍ക്കാണ് ഡേവിഡ് വാര്‍ണര്‍ (15), കെയ്ന്‍ വില്യംസണ്‍ (0) എന്നിവരാണ് ക്രീസില്‍. 

മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ ബെയര്‍‌സ്റ്റോ മടങ്ങി. ചാഹറിന്റെ ഇന്‍സ്വിങ്ങറില്‍ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് വാര്‍ണര്‍- പാണ്ഡെ സഖ്യം ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. ഇരുവരും 46 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഠാകൂറിന്റെ പന്തില്‍ സാം കറന് ക്യാച്ച് നല്‍കി പാണ്ഡെ പവലിയനില്‍ തിരിച്ചെത്തി. 21 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെയാണ് പാണ്ഡെ 29 റണ്‍സെടുത്തത്. 

ചെന്നൈ മൂന്ന് മാറ്റങ്ങള്‍ വരുത്തി. മുരളി വിജയ്, ഋതുരാജ് ഗെയ്കവാദ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ പുറത്തായി. പരിക്ക് മാറിയ അമ്പാട്ടി റായുഡു, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ടീമിലെത്തി. കൂടെ ഷാര്‍ദുല്‍ ഠാകൂറും. 


Chennai Super Kings (Playing XI): Shane Watson, Ambati Rayudu, Faf du Plessis, Kedar Jadhav, MS Dhoni(w/c), Dwayne Bravo, Ravindra Jadeja, Sam Curran, Shardul Thakur, Piyush Chawla, Deepak Chahar.

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Abdul Samad, Abhishek Sharma, Priyam Garg, Rashid Khan, Bhuvneshwar Kumar, K Khaleel Ahmed, T Natarajan.
 

click me!