
ദില്ലി: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍വി സമ്മതിച്ചിരുന്നു. ആറ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഡല്‍ഹിയെ ഗുജറാത്ത് തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശനും അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഡേവിഡ് മില്ലറുമാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 18.1 ഓവറില്‍ ഗുജറാത്തിന് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 162 റണ്‍സാണ് എടുത്തത്.
37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറായിരുന്നു ടോപ് സ്കോറര്‍. സര്‍ഫറാസ് ഖാന് 30 എടുത്തപ്പോള്‍ അവസാന ഓവറുകളില്‍ 22 പന്തില്‍ 36 നേടിയ അക്സര്‍ പട്ടേല്‍ നിര്‍ണായകമായി. ടൈറ്റന്‍സിനായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും മൂന്ന് വീതവും അല്‍സാരി ജോസഫ് രണ്ടും വിക്കറ്റുകളെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ സായ് സുദര്‍ശനും മില്ലറും ചേര്‍ന്ന് ഗുജറാത്തിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ദില്ലിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആരാധകര്‍ ഇന്നലെ വലിയ ആവേശത്തിലായിരുന്നു. 1432 ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ ആരാധകര്‍ നിറഞ്ഞ പിന്തുണ തന്നെ നല്കി. ഇതിനിടെ ഒരു ആരാധകന്റെ ചടുലമായ ഡാൻസ് ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.
ചിയര്‍ലീഡേഴ്സിന് മുന്നില്‍ ആരാധകൻ കിടിലൻ ചുവടുകള്‍ വച്ചതോടെ ബാക്കിയുള്ളവര്‍ കരഘോഷം മുഴക്കി വലിയ പിന്തുണ നല്കി. ആരാധകന്റെ ചുവടുകള്‍ ചിയര്‍ലീഡേഴ്സും ഏറ്റെടുത്തതോടെ ആവേശം കൂടി. ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ചിയര്‍ലീഡേഴ്സിന് ആരാധകൻ ഭീഷണിയാകുമോ എന്ന് ചോദിച്ച് നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!