ക്യാമറക്കണ്ണുകൾ ഏറെ നേരമായി ഫോക്കസ് ചെയ്യുന്നത് തന്നെ മാത്രം; ചുട്ടമറുപടി നൽകി കാവ്യ മാരൻ, വീഡിയോ വൈറൽ

Published : Apr 12, 2023, 05:30 PM IST
ക്യാമറക്കണ്ണുകൾ ഏറെ നേരമായി ഫോക്കസ് ചെയ്യുന്നത് തന്നെ മാത്രം; ചുട്ടമറുപടി നൽകി കാവ്യ മാരൻ, വീഡിയോ വൈറൽ

Synopsis

ഏറെ നേരമായി തന്നെ മാത്രം ഫോക്കസ് ചെയ്ത് ക്യാമറമാന് ചുട്ടമറുപടി കൊടുക്കുന്ന സൺ നെറ്റ്‍വർക്ക് ചെയർമാൻ കലാനിധി മാരന്റെ മകൾ കാവ്യ മാരന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്

ഹൈദരാബാദ്: ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനിടെ ക്യാമറ കണ്ണുകൾ ​ഗാലറിയിലേക്കും നീങ്ങാറുണ്ട്. കളിയുടെ ആവേശവും ടീമുകളുടെ പ്രകടനത്തിലെ സന്തോഷവും നിരാശയുമൊക്കെ പകർത്താനാണ് ​ഗാലറികളിലേക്ക് ക്യാമറകൾ തിരിക്കുക. എന്നാൽ, പലപ്പോഴും പെൺകുട്ടികളെയും സ്ത്രീകളെയും ഏറെ നേരം ക്യാമറകൾ ഫോക്കസ് ചെയ്യുന്നതായി പ്രതികരണങ്ങൾ ഉയരാറുണ്ട്.

ഇപ്പോൾ ഏറെ നേരമായി തന്നെ മാത്രം ഫോക്കസ് ചെയ്ത് ക്യാമറമാന് ചുട്ടമറുപടി കൊടുക്കുന്ന സൺ നെറ്റ്‍വർക്ക് ചെയർമാൻ കലാനിധി മാരന്റെ മകൾ കാവ്യ മാരന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ മിക്ക മത്സരങ്ങൾക്കും ഉടമയായ കാവ്യ എത്താറുണ്ട്. മത്സരത്തിനിടെ നിരവധി വട്ടമാണ് കാവ്യയെ തേടി ക്യാമറ കണ്ണുകൾ എത്താറുള്ളത്. കഴിഞ്ഞ ദിവസം സൺറൈസേഴ്സും പഞ്ചാബ് കിം​ഗ്സും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെയും ഇത്തരത്തിൽ ക്യാമറമാൻ ഏറെ നേരമായ കാവ്യയെ മാത്രം ഫോക്ക്സ് ചെയ്തു.

ഇതോടെ ഒന്ന് പോകൂ എന്നാണ് കാവ്യ ക്യാമറയിൽ നോക്കി മറപടി പറഞ്ഞത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതേസമയം, കഴി‍ഞ്ഞ ദിവസം പഞ്ചാബിനെ തോൽപ്പിച്ച് കൊണ്ട് സൺറൈസേഴ്സ് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. തുടര്‍ ജയങ്ങളുടെ പകിട്ടുമായെത്തിയ പഞ്ചാബ് കിംഗ്സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ജയം കുറിച്ചത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കരുത്തിൽ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ 66 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു. പുറത്താകാതെ 48 പന്തില്‍ 74 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയുടെ മികവിൽ സൺറൈസേഴ്സ് ജയിച്ചു കയറുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍