Latest Videos

വിക്കറ്റ് വീഴ്ത്താനാവാതെ മുംബൈ ഇന്ത്യന്‍സ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കം

By Web TeamFirst Published May 21, 2023, 4:05 PM IST
Highlights

ഇന്നത്തെ മത്സരം മുംബൈ ഇന്ത്യന്‍സിന് നിര്‍ണായകമാണ്. ഹൈദരാബാദിനെതിരെ ജയിച്ചാല്‍ മാത്രം പ്ലേ ഓഫിലെത്താനാവില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുക കൂടി വേണം.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (21), വിവ്രാന്ദ് ശര്‍മ (27) എന്നിവരാണ് ക്രീസില്‍. ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. ഹൃതിക് ഷൊകീന്‍ ഇന്ന് കളിക്കുന്നില്ല. കുമാര്‍ കാര്‍ത്തികേയ പകരമെത്തി. ഹൈദരാബാദ് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: മായങ്ക് അഗര്‍വാള്‍, വിവ്രാന്ദ് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഹാരി ബ്രൂക്ക്, നിതീഷ് റെഡ്ഡി, ഗ്ലെന്‍ ഫിലിപ്‌സ്, സന്‍വീര്‍ സിംഗ്, മായങ്ക് ദാഗര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ ടീമിന് തിരിച്ചടികള്‍ അവസാനിക്കുന്നില്ല, പേസര്‍ സംശയത്തില്‍

ഇന്നത്തെ മത്സരം മുംബൈ ഇന്ത്യന്‍സിന് നിര്‍ണായകമാണ്. ഹൈദരാബാദിനെതിരെ ജയിച്ചാല്‍ മാത്രം പ്ലേ ഓഫിലെത്താനാവില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുക കൂടി വേണം. ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ (0.180) മുംബൈയെക്കാള്‍ ഏറെ മുന്നിലുള്ള ആര്‍സിബി  പ്ലേ ഓഫിലെത്തും. സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ 14 റണ്‍സിനായിരുന്നു മുംബൈ ജയിച്ചത്. എന്നാല്‍ ഇന്ന് 80 റണ്‍സിനെങ്കിലും ജയിച്ചാലെ നെറ്റ് റണ്‍ റേറ്റില്‍ മുംബൈക്ക് ആര്‍സിബിയെ മറികടക്കാനാവൂ. അവസാന അഞ്ച് കളിയില്‍ മൂന്നിലും മുംബൈ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരു ജയം മാത്രമാണുള്ളത്.

വാംഖഡെയില്‍ ഈ സീസണില്‍ മികച്ച റെക്കോര്‍ഡുണ്ടെന്നതും എതിരാളികള്‍ ദുര്‍ബലരായ ഹൈദരാബാദാണെന്നതും മുംബൈക്ക് അനുകൂലഘടകമാണ്. ഈ സീസണില്‍ വാംഖഡെയില്‍ 213, 200, 183 റണ്‍സ് വിജയലക്ഷ്യങ്ങള്‍ പോലും അനായാസം പിന്തുടര്‍ന്ന് ജയിച്ചതാണ് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യം. വാംഖഡെയില്‍ സൂര്യകുമാര്‍ യാദവ് അസാമാന്യ ഫോമിലാണെന്നതും അവരുടെ പ്രതീക്ഷ കൂട്ടുന്നു.

 

click me!