ആദ്യ ജയത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; വിജയത്തുടര്‍ച്ചയ്ക്ക് ഡല്‍ഹി കാപിറ്റല്‍സ്

By Web TeamFirst Published Sep 29, 2020, 12:53 PM IST
Highlights

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി കാപിറ്റല്‍സ് ജയിച്ചത്. ഹൈദരാബാദ് ആവട്ടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരോട് പരാജയപ്പെട്ടു.

അബുദാബി: ഇന്ത്യന്‍സ് സൂപ്പര്‍ ലീഗില്‍ ആദ്യജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് മൂന്നാം മത്സരത്തിന്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഡല്‍ഹി കാപിറ്റല്‍സാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലാണ് മത്സരം. കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി കാപിറ്റല്‍സ് ജയിച്ചത്. ഹൈദരാബാദ് ആവട്ടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരോട് പരാജയപ്പെട്ടു.

ഡല്‍ഹി കരുത്തരാണ്

കഴിഞ്ഞ മത്സരത്തോടെ പൃഥ്വി ഷായും ശിഖര്‍ ധവാനും ബാറ്റിങ്ങില്‍ താളം കണ്ടെത്തിക്കഴിഞ്ഞു. ശ്രേയസ് അയ്യര്‍ മധ്യനിരയ്ക്കും ശക്തി പകരും. ഋഷഭ് പന്ത്, മാര്‍കസ് സ്‌റ്റോയിനിസ്     എന്നിവരും മികച്ച ഫോമിലാണ്. ഷിംറോണ്‍ ഹെറ്റമയേല്‍ ഇതുവരെ ഫോമിലാവാത്തതാണ് ഡല്‍ഹിയുടെ പ്രധാന പ്രശ്‌നം. ബൗളിംഗിലവാട്ടെ ആന്റിച്ച് നോര്‍ജെയും കഗിസോ റബാദയും തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുക്കുന്നു. എന്നാല്‍ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ആര്‍ അശ്വിന്‍ ഇന്നും കളിക്കാനിടയില്ല. 


താളം കണ്ടെത്താവാതെ ഹൈദരാബാദ്

രണ്ട് മത്സരങ്ങളിലും ഹൈദരാബാദിന് താളം കണ്ടെത്താനായിട്ടില്ല. ബാറ്റിങ്ങില്‍ ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ എന്നിവര്‍ മാത്രമാണ് തിളങ്ങുന്നത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നുണ്ടെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ പ്രയാസപ്പെടുന്നു. മുഹമ്മദ് നബി,റാഷിദ് ഖാന്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം നിര്‍ണായകമാവും. 


സാധ്യതാ ഇലവന്‍ 
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്മെയര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അക്സര്‍ പട്ടേല്‍, അമിത് മിശ്ര, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ആവേഷ് ഖാന്‍. 

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, മുഹമ്മദ് നബി, അബ്ദുള്‍ സമദ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ്.

click me!