
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് മൊഹാലിയില്‍ മോഹവിജയം നേടിയതിന് പിന്നാലെ പഞ്ചാബ് ടീമിനെ ട്രോളി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് ബൗളര്‍മാരെ തല്ലിപ്പരത്തി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ടിം ഡേവിഡുമെല്ലാം നിറഞ്ഞാടിയപ്പോള്‍ ഏഴ് പന്ത് ബാക്കി നിര്‍ത്തിയാണ് മുംബൈ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചത്. ജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മുംബൈ ആരാധകര്‍ മൊഹാലിയില്‍ വലിയ അടി നടന്നുവെന്നും പൊലീസ് ഇടപെടണമെന്നും അര്‍ഷ്ദീപ് സിംഗിനെ കാണാനില്ലെന്നും ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഇവിടെ അടിയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങള്‍ മൊഹാലിയില്‍ ഒരു ക്രിക്കറ്റ് മത്സരം കളിക്കുകയായിരുന്നുവെന്നും ഒരു ടീം മറ്റൊരു ടീമിലെ തോല്‍പ്പിച്ചുവെന്നും നിങ്ങള്‍ക്ക് പ്രധാനപ്പെട്ട മറ്റ് പല കാര്യങ്ങളും ചെയ്തു തീര്‍ക്കാനുള്ളതുകൊണ്ട് ഇതില്‍ ഇടപെടേണ്ടന്നു പറഞ്ഞ മുംബൈ ഇന്ത്യന്‍സ് പൊലിസിന്‍റെ സേവനത്തിന് നന്ദി പറയുകയും ചെയ്തു.
ഇന്നലെ മൊഹാലിയില്‍ നടന്ന പോരാട്ടത്തില്‍ മുംബൈ ബൗളര്‍മാരെ കാഴ്ചക്കാരാക്കി ലിയാം ലിവിംഗ്‌സ്റ്റണും ജിതേഷ് ശര്‍മയും പഞ്ചാബിനായി അടിച്ചു തകര്‍ത്തപ്പോള്‍ പഞ്ചാബ് കിംഗ്സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മുംബൈ ടീമിനെ കളിയാക്കി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മുംബൈ ജയത്തിന് പിന്നാലെ ആരാധകര്‍ പരിഹാസ ട്വീറ്റുകളിലൂടെ മറുപടി നല്‍കിയത്.
മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തപ്പോള്‍ മുംബൈ 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 41 പന്തില്‍ 75 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവ് 31 പന്തില്‍ 66 റണ്‍സെടുത്തു. തിലക് വര്‍മ 10 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടിം ഡേവിഡ് 10 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!