കട്ടക്കലിപ്പൻ! ഇത് ക്യാപ്റ്റൻ കൂള്‍ തന്നെയോ? സഹതാരത്തോട് ചൂടാകുന്ന എം എസ് ധോണി, ആരാധകരെ ഞെട്ടിച്ച് വീഡിയോ

Published : Apr 25, 2023, 07:07 PM IST
കട്ടക്കലിപ്പൻ! ഇത് ക്യാപ്റ്റൻ കൂള്‍ തന്നെയോ? സഹതാരത്തോട് ചൂടാകുന്ന എം എസ് ധോണി, ആരാധകരെ ഞെട്ടിച്ച് വീഡിയോ

Synopsis

ഇപ്പോള്‍ ക്യാപ്റ്റൻ കൂള്‍ ഗ്രൗണ്ടില്‍ പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുള്ളത്.

ചെന്നൈ: ഇതിഹാസ താരം എം എസ് ധോണിക്ക് 'ക്യാപ്റ്റൻ കൂള്‍' എന്നൊരു വിളിപ്പേര് കൂടെ ആരാധകര്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്. ഏത് മോശം സാഹചര്യങ്ങളെയും ഒരു സമ്മര്‍ദ്ദവും ഇല്ലാതെ നേരിടാനുള്ള താരത്തിന്‍റെ പാടവമാണ് ഇത്തരമൊരു വിശേഷണം ലഭിച്ചതിനുള്ള കാരണം. ധോണി മികച്ച ഫിനിഷറും ക്യാപ്റ്റനും ആയതിന് കാരണം സമ്മര്‍ദ്ദത്തിന് അടിപ്പെടാത്തത് കൊണ്ടാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വരെ അടയാളപ്പെടുത്തിയിട്ടുള്ള കാര്യമാണ്.

എന്നാല്‍, ഇപ്പോള്‍ ക്യാപ്റ്റൻ കൂള്‍ ഗ്രൗണ്ടില്‍ പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുള്ളത്. ഐപിഎല്ലില്‍ ആര്‍സിബിക്ക് എതിരെയുള്ള മത്സരത്തിനിടെ സഹതാരത്തോട് കാര്യമായി എന്തോ പറഞ്ഞ് അലറുന്ന ധോണിയാണ് വീഡിയോയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ വിജയം നേടിയിരുന്നു. എന്തായാലും സാമൂഹിക മാധ്യമങ്ങള്‍ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.

ഇത് ക്യാപ്റ്റൻ കൂള്‍ തന്നെയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ധോണിയും മനുഷ്യനാണ്... ചൂടാകേണ്ട സാഹചര്യം വരുമെന്നും കമന്‍റുകള്‍ വരുന്നുണ്ട്. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സ് പോയിന്‍റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായി പ്ലേ ഓഫിന് യോഗ്യത നേടുമെന്നും ഫൈനലിലെത്തുമെന്നും ഇന്ത്യന്‍ മുൻ താരം ആകാശ് ചോപ്ര പ്രവചിച്ചിട്ടുണ്ട്.

എവേ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന സിഎസ്കെയ്ക്ക് കൂടുതൽ ഹോം മത്സരങ്ങൾ ബാക്കിയുണ്ട് എന്നത് അനുകൂലമാണെന്നും അഞ്ചാം ജയത്തോടെ ചെന്നൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാക്കിയെന്നും ചോപ്ര വ്യക്തമാക്കി. ഐപിഎല്ലില്‍ നാല് തവണ ജേതാക്കളായിട്ടുള്ള ടീമാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവും 10 പോയിന്‍റുമായി ഒന്നാംസ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍