'നാളെ മുതല്‍ പാര്‍ലമെന്‍റില്‍ പോവേണ്ടി വരുമല്ലോ'; ലഖ്നൗവിന്‍റെ തോല്‍വയില്‍ ഗംഭീറിനെ ട്രോളി കോലി ഫാന്‍സ്

Published : May 25, 2023, 10:37 AM IST
'നാളെ മുതല്‍ പാര്‍ലമെന്‍റില്‍ പോവേണ്ടി വരുമല്ലോ'; ലഖ്നൗവിന്‍റെ തോല്‍വയില്‍ ഗംഭീറിനെ ട്രോളി കോലി ഫാന്‍സ്

Synopsis

ബിജെപിയുടെ പാര്‍ലമന്‍റ് അംഗം കൂടിയായ ഗംഭീറിന് ഇനി നാളെ മുതല്‍ പാര്‍ലമെന്‍റില്‍ പോവേണ്ടിവരുമല്ലോ എന്നും ആരധകര്‍ പരിഹസിച്ചു. വിരാട് കോലിയെ ലക്ഷ്യം വെച്ച നിങ്ങള്‍ക്ക് കര്‍മഫലം എന്നൊന്നുണ്ടെന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നു.

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് തോറ്റ് പുറത്തായത് ആഘോഷമാക്കി വിരാട് കോലി ഫാന്‍സ്. ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മില്‍ മുമ്പുണ്ടായ തര്‍ക്കമാണ് ലഖ്നൗവിന്‍റെ തോല്‍വി ആഘോഷമാക്കാന്‍ കോലി ഫാന്‍സിന് അവസരമൊരുക്കിയത്.

എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് ലഖ്നൗ വമ്പന്‍ തോല്‍വിയാണ് വഴങ്ങിയത്. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 16.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേ‍ഡിയത്തിലെ കാണികളോട് വായടക്കാന്‍ പറഞ്ഞ ഗംഭീറിന് കിട്ടിയ വായടച്ചുള്ള മറുപടിയാണ് ചെന്നൈയിലെ തോല്‍വിയെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ പാര്‍ലമന്‍റ് അംഗം കൂടിയായ ഗംഭീറിന് ഇനി നാളെ മുതല്‍ പാര്‍ലമെന്‍റില്‍ പോവേണ്ടിവരുമല്ലോ എന്നും ആരധകര്‍ പരിഹസിച്ചു. വിരാട് കോലിയെ ലക്ഷ്യം വെച്ച നിങ്ങള്‍ക്ക് കര്‍മഫലം എന്നൊന്നുണ്ടെന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നു.

ലഖ്നൗവിനെതിരായ മത്സരത്തില്‍ ടെലിവിഷന്‍ സ്ക്രീനില്‍ ഗൗതം ഗംഭീറിനെയും നവീന്‍ ഉള്‍ ഹഖിനെയും കാണിക്കുമ്പോഴെല്ലാം വിരാട് കോലി ചാന്‍റ് ഉയര്‍ന്നിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തിനിടെ നവീന്‍ ഉള്‍ ഹഖും കോലിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും മത്സരശേഷം ഗംഭീര്‍ അതില്‍ ഇടപെടുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നീട് ഗംഭീര്‍ പോകുന്ന ഗ്രൗണ്ടുകളിലെല്ലാം കോലി ആരാധകര്‍ കോലി ചാന്‍റുമായി ഗംഭീറിനെ പ്രകോപിപ്പിച്ചിരുന്നു.

PREV
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍