മലിംഗ അന്നും ഇന്നും യോര്‍ക്കര്‍ രാജാവ്; ഈ പ്രായത്തിലും കുറ്റികള്‍ അടപടലമാക്കി ബൗളിംഗ്- വീഡിയോ

Published : May 04, 2023, 05:11 PM ISTUpdated : May 04, 2023, 05:15 PM IST
മലിംഗ അന്നും ഇന്നും യോര്‍ക്കര്‍ രാജാവ്; ഈ പ്രായത്തിലും കുറ്റികള്‍ അടപടലമാക്കി ബൗളിംഗ്- വീഡിയോ

Synopsis

ഐപിഎല്ലില്‍ നിന്ന് വിരമിച്ച ലസിത്‌ മലിംഗ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസ് ബൗളിംഗ് കോച്ചാണ്

ജയ്‌പൂര്‍: ട്വന്‍റി 20 ക്രിക്കറ്റിലെ യോര്‍ക്കര്‍ കിംഗ്‌ ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ എല്ലാ ക്രിക്കറ്റ് വിദഗ്‌ധര്‍ക്കും ആരാധകര്‍ക്കും ഉണ്ടാകൂ. അത് ലങ്കന്‍ ഇതിഹാസം ലസിത് മലിംഗയാണ്. ഐപിഎല്ലിലെ യോര്‍ക്കര്‍ രാജയും മലിംഗ തന്നെ. മുംബൈ ഇന്ത്യന്‍സിനായി ഡെത്ത് ഓവറുകളില്‍ 150 കിലോമീറ്ററിനടുത്ത് വേഗതയില്‍ തുരുതുരാ യോര്‍ക്കറുകള്‍ ഉതിര്‍ത്തിരുന്ന മലിംഗയുടെ ബൗളിംഗ് ഒരിക്കലും മറക്കാനാവില്ല ആരാധകര്‍ക്ക്. വിരമിച്ചെങ്കിലും മുപ്പത്തിയൊമ്പതാ വയസിലും തന്‍റെ യോര്‍ക്കറുകള്‍ക്ക് ഒരു തിളക്കക്കുറവും സംഭവിച്ചിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ലസിത് മലിംഗ. 

ഐപിഎല്ലില്‍ നിന്ന് വിരമിച്ച ലസിത്‌ മലിംഗ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസ് ബൗളിംഗ് കോച്ചാണ്. റോയല്‍സിന്‍റെ നെറ്റ്‌സിന് ഇടയിലാണ് മലിംഗ പ്രതാപകാലം ഓര്‍മ്മിപ്പിക്കുന്ന യോര്‍ക്കറുകള്‍ എറിഞ്ഞത്. മൂന്ന് സ്റ്റംപുകളും ഒന്നിലേറെ തവണ പിഴുതെറിയുകയും ചെയ്‌തു. വിക്കറ്റ് വീഴ്‌ത്തുമ്പോഴുള്ള പഴയ ആവേശം മലിംഗയില്‍ ഇപ്പോഴും കാണാം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനക്കാരനാണ് മലിംഗ. 122 മത്സരങ്ങളില്‍ 19.80 ശരാശരിയില്‍ മലിംഗ 170 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. 13 റണ്‍സ് വഴങ്ങി അ‍ഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഡ്വെയ്‌ന്‍ ബ്രാവോ(183), യുസ്‌വേന്ദ്ര ചാഹല്‍(178), പീയുഷ് ചൗള(172), അമിത് മിശ്ര(172) എന്നിവരാണ് മലിംഗയ്‌ക്ക് മുന്നിലുള്ളത്. ഇവരെല്ലാം മലിംഗയേക്കാള്‍ ഏറെ മത്സരം കളിച്ചു എന്നത് ലങ്കന്‍ താരത്തിന്‍റെ കണക്കുകള്‍ക്ക് കൂടുതല്‍ ബലമേകുന്നു. 

ഐപിഎല്ലില്‍ നാളെ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുന്നുണ്ട്. ജയ്‌പൂരില്‍ രാജസ്ഥാന്‍റെ തട്ടകമായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക. ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരും രാജസ്ഥാന്‍ നാലാംസ്ഥാനക്കാരുമാണ്. മുന്നോട്ട് കുതിക്കാന്‍ സഞ്ജു സാംസണും സംഘത്തിനും നാളെ വിജയം അനിവാര്യമാണ്. 

Read more: ബൗളറാണെങ്കിലും ആദ്യം ബാറ്റിംഗ്; 'നിയമം' തെറ്റിക്കാതെ ഗള്ളി ക്രിക്കറ്റ് കളിച്ച് റാഷിദ് ഖാന്‍- വീഡിയോ


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍