രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ 'രോമാഞ്ചിഫിക്കേഷന്‍'; ബട്‌ലര്‍ മുതല്‍ റൂട്ട് വരെ! രസകരമായ വീഡിയോ കാണാം

Published : Apr 22, 2023, 10:42 AM ISTUpdated : Apr 22, 2023, 10:43 AM IST
രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ 'രോമാഞ്ചിഫിക്കേഷന്‍'; ബട്‌ലര്‍ മുതല്‍ റൂട്ട് വരെ! രസകരമായ വീഡിയോ കാണാം

Synopsis

അടുത്തിടെ തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്ററായ രോമാഞ്ചം സിനിമയിലെ ഒരു രംഗവുമായിട്ടാണ് രാജസ്ഥാന്‍ താരങ്ങളെത്തിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച സിനു സോളമന്‍ എന്ന കഥാപാത്രം ചെയ്യുന്ന പ്രത്യേക ആക്ഷനാണ് രാജസ്ഥാന്‍ താരങ്ങള്‍ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്.

ബംഗളൂരു: രാജസ്ഥാന്‍ റോയല്‍സിന് ഇത്രയും ആരാധകരുണ്ടാവാന്‍ കാരണം ഒരുപക്ഷേ ക്യാപ്റ്റന്‍ സഞ്ജു സാംസണായിരിക്കും. സഞ്ജു മലയാളി ആതുകൊണ്ടുതന്നെ നിരവധി പേര്‍ കേരളത്തില്‍ നിന്നുള്ള ആരാധകരാണ്. അതുകൊണ്ടുതന്നെ മലയാളികളുടെ ആഘോഷങ്ങളിലെല്ലാം രാജസ്ഥാനും ഭാഗമാവാറുണ്ട്. രാജസ്ഥാന്‍ ക്യാംപില്‍ വിഷു ആഘോഷിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു.

ഇന്ന് മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതിന് പിന്നിലും സഞ്ജു തന്നെ. അടുത്തിടെ തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്ററായ രോമാഞ്ചം സിനിമയിലെ ഒരു രംഗവുമായിട്ടാണ് രാജസ്ഥാന്‍ താരങ്ങളെത്തിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച സിനു സോളമന്‍ എന്ന കഥാപാത്രം ചെയ്യുന്ന പ്രത്യേക ആക്ഷനാണ് രാജസ്ഥാന്‍ താരങ്ങള്‍ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്. 

'രോമാഞ്ചിഫിക്കേഷന്‍' എന്ന ക്യാപ്ഷനിലാണ് സഞ്ജു വീഡിയോ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചത്. ജോസ് ബട്‌ലറില്‍ തുടങ്ങി സഞ്ജുവില്‍ അവസാനിക്കുന്നതാണ് വീഡിയോ. ഇതിനിടെ ജോ റൂട്ട്, ആഡം സാംപ, ദേവ്ദത്ത് പടിക്കല്‍, മുരുകന്‍ അശ്വിന്‍ എന്നിവരെല്ലാം വന്നു പോകുന്നുണ്ട്. വീഡിയോ കാണാം...

അതേസമയം, നാളെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ എട്ട് പോയിന്റുമായി ഒന്നാമതാണ്. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ക്കും എട്ട് പോയിന്റ് വീതമുണ്ടെങ്കിലും റണ്‍റേറ്റ് സഞ്ജുവിനും സംഘത്തിനും തുണയായി.

'സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ, അടുത്തുള്ള ഏതോ ഒരു മുട്ടൻ പണി വരുന്നു'ണ്ടെന്ന് കിഷോര്‍ സത്യ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍