
ചെന്നൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മാന്യമായ സ്‌കോറിലേക്ക് നയിക്കുന്നതില്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. അമ്പാട്ടി റായുഡു മടങ്ങുമ്പോഴാണ് ധോണി ക്രീസിലെത്തുന്നത്. അപ്പോള്‍ 16.2 ഓവറില്‍ ആറിന് 126 എന്ന നിലയിലായിരുന്നു ചെന്നൈ. പിന്നീട് 167ലെത്തിച്ചത് ധോണിയുടെ ഇന്നിംഗ്‌സ് കൂടിയായിരുന്നു. 9 പന്തുകള്‍ നേരിട്ട ധോണി 20 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറില്‍ മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് നല്‍കി ധോണി മടങ്ങുമ്പോള്‍ രണ്ട് സിക്‌സും ഒരു ഫോറും താരം നേടിയിരുന്നു.
പതിവുെേപാലെ ബാറ്റിംഗിനെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ധോണിക്ക് ലഭിച്ചത്. ആരാധകര്‍ ധോണി.. ധോണി.. ധോണി... എന്ന ചാന്റ് മുഴക്കി. പതിയെ തുടങ്ങിയ ധോണി പിന്നീട് ആളിക്കത്തി. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 38 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ധോണിക്കായി.
ഖലീല്‍ അഹമ്മദിനെതിരെയായിരുന്നു ധോണിയുടെ രണ്ട് സിക്‌സുകളും. 19-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ആദ്യ സിക്‌സ്. അതും ഒരു പുള്‍ ഷോട്ടിലൂടെ. ധോണി സിക്‌സ് നേടുമ്പോള്‍ മകള്‍ സിവയുടെ ആഘോഷം ഇപ്പോല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അമ്മ സാക്ഷിക്കൊപ്പമാണ് സിവ അച്ഛന്റെ ബാറ്റിംഗ് പ്രകടനം ആഘോഷിച്ചത്. വീഡിയോ കാണാം...
ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ 168 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ചെന്നൈ നിരയില്‍ ആര്‍ക്കും 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ പോലും സാധിച്ചില്ല. 12 പന്തില്‍ 25 റണ്‍സെടുത്ത ശിവം ദുബെയാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റെടുത്തു. അക്‌സര്‍ പട്ടേലിന് രണ്ട് വിക്കറ്റുണ്ട്. 25 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയൂടെ ടോപ് സ്കോറര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!