Kerala Budget 2022 : ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഇത്തവണ 150 പേർക്ക്

By Web TeamFirst Published Mar 11, 2022, 1:30 PM IST
Highlights

നോളജ് ഇക്കോണമി മേഖലയിൽ 20 ലക്ഷം തൊഴിലവസരങ്ങൾ നൽകുന്നതിനായി സർക്കാർ നോളജ് ഇക്കോണമി മിഷൻ ആരംഭിച്ചിരുന്നു.

തിരുവനന്തപുരം: ചീഫ് മിനിസ്റ്റേഴ്സ് നവ കേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (post doctoral fellowship) ഇത്തവണ 150 പേർക്കാണ് നൽകുന്നതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ.  ഇവരുടെ ​ഗവേഷണങ്ങൾ നവകേരള സൃഷ്ടിക്ക് സഹായകരമാകുന്നതിന് ഒപ്പം സർവ്വകലാശാലകളിലും കോളേജുകളിലും അക്കാദമി ​ഗവേഷണ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നതിനും ഉപയോ​ഗിക്കും. സർവ്വകലാശാല ഭരണം, പരീക്ഷ നടത്തിപ്പ്, അക്കാദമിക പ്രവർത്തനങ്ങൾ തുടങ്ങിയവ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള കമ്മീഷനുകൾ  സർക്കാർ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. കമ്മീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്രിയാത്മക നടപടികൾ സ്വീകരിക്കും. 

നോളജ് ഇക്കോണമി മേഖലയിൽ 20 ലക്ഷം തൊഴിലവസരങ്ങൾ നൽകുന്നതിനായി സർക്കാർ നോളജ് ഇക്കോണമി മിഷൻ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ശക്തമായ സ്കിൽ ഇൻഫ്രാസ്ട്രക്ചർ ഇക്കോ സിസ്റ്റം സ്ഥാപിക്കുക എന്നതാണ് മിഷന്റെ ലക്ഷ്യം. മിഷന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടംഘട്ടമായി സർക്കാർ ജില്ലാ സ്കിൽ പാർക്കുകൾ സ്ഥാപിക്കും. ഈ പാർക്കുകളിൽ അഞ്ചെണ്ണം ഐസിടി അക്കാദമി ഓഫ് കേരളയുടെയും അഞ്ചെണ്ണം അസാപ് കമ്പനി ലിമിറ്റഡിന്റെയും ബാക്കിയുള്ളവ കെഎഎസ്ഇ യുടെയും ചുമതലയിലായിരിക്കും. ഐസിടി അക്കാദമി ഐടി, ഐടിഇഎസ് കോഴ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അസാപും കേസും അവരുടെ വൈദ​ഗ്ധ്യ പ്രവർത്തന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 

 

click me!