ഡാമിലെ മണൽ: വിഎസിന്‍റെ കാലത്തെ പ്രഖ്യാപനം 2020 ല്‍ പൊടിതട്ടിയെടുത്ത് ഐസക്ക്

By Web TeamFirst Published Feb 7, 2020, 2:13 PM IST
Highlights

 മംഗലംഡാമിൽ നിന്ന് മണലെടുക്കാൻ അന്തര്‍ ദേശീയ ടെന്‍റര്‍ വിളിച്ചിട്ടുണ്ട്. അതിന്‍റെ അനുഭവം കണക്കിലെടുത്ത്  ജലവിഭവ വകുപ്പിന്‍റെ 12  ഡാമുകളിലും വൈദ്യുതി വകുപ്പിന്‍റെ 20  ഡാമുകളിലും  മണൽ ഖനനം നടത്തുമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിന്ന് മണൽവാരാൻ ബജറ്റ് പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐസക്. അണക്കെട്ടിന്‍റെ ആഴം കൂട്ടുന്നതിനൊപ്പം ഖജനാവിലേക്ക് പണമെത്തിക്കാനും ലക്ഷ്യമിട്ട് ഒരു ദശാബ്ദം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് തോമസ് ഐസക് പദ്ധതി പൊടി തട്ടിയെടുക്കുന്നത്. പല കാര്യങ്ങൾ കൊണ്ട് നടക്കാതെ പോയ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി വിശദീകരിക്കുന്നു.  

പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ആദ്യം മംഗലംഡാമിൽ നിന്ന് മണലെടുക്കാൻ അന്തര്‍ ദേശീയ ടെന്‍റര്‍ വിളിച്ചിട്ടുണ്ട്. അതിന്‍റെ അനുഭവം കണക്കിലെടുത്ത്  ജലവിഭവ വകുപ്പിന്‍റെ 12  ഡാമുകളിലും വൈദ്യുതി  വകുപ്പിന്‍റെ 20  ഡാമുകളിലും  മണൽ ഖനനം നടത്തുമെന്നാണ് ധനമന്ത്രി പറയുന്നത്. 

നാലു  മാസത്തിനുള്ളിൽ  ആറ്  അണക്കെട്ടുകളിലെങ്കിലും മണൽവാരാനുള്ള ടെന്‍റർ  നടപടികൾ  ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.  ധനവകുപ്പ് നേരിട്ടായിരിക്കും പദ്ധതികളുടെ ഏകോപനം.

click me!