വീടില്ലാത്തവര്‍ക്ക് കൈത്താങ്ങ്; ലൈഫ് മിഷനിലൂടെ ഒരു ലക്ഷം ഫ്ലാറ്റുകളും വീടുകളും

By Web TeamFirst Published Feb 7, 2020, 10:13 AM IST
Highlights

വീടില്ലാത്തവര്‍ക്ക് ലൈഫ് മിഷനിലൂടെ ഫ്ലാറ്റുകളും വീടുകളും ധനമന്ത്രി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വീടില്ലാത്തവര്‍ക്ക് കൈത്താങ്ങായി പിണറായി സര്‍ക്കാരിന്‍റെ അവസാന സംസ്ഥാന ബജറ്റ്. വീടില്ലാത്തവര്‍ക്ക് ലൈഫ് മിഷനിലൂടെ ഫ്ലാറ്റുകളും വീടുകളും ധനമന്ത്രി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ലൈഫ് മിഷനിലൂടെ ഒരു ലക്ഷം ഫ്ലാറ്റുകളും വീടുകളും ഉണ്ടാകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതോടൊപ്പം എല്ലാ ക്ഷേമപെൻഷനുകളും 100 രൂപ കൂട്ടി. ഇതോടെ ക്ഷേമപെന്‍ഷന്‍ 1300 രൂപയായി ഉയർന്നു. ക്ഷേമപെൻഷൻ 9311 കോടി 22,000 കോടി രൂപ കടന്നു. 11 ലക്ഷം വയോജനങ്ങൾക്ക് കൂടി ഇനി പെന്‍ഷന്‍ ലഭിക്കും.

പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടികൊണ്ടാണ് നടത്തിയത്. രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ മോശമായത് സംസ്ഥാനത്തെും ബാധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. മോശം സാമ്പത്തികാവസ്ഥയില്‍ ആണ് ബജറ്റെന്നും ധനമന്ത്രി തുറന്നുസമ്മതിച്ചു.

 

   

click me!