ഓഖി ഫണ്ടിൽ സോഷ്യൽ ഓഡിറ്റ്: തീരദേശ മേഖലക്ക് വമ്പൻ പ്രഖ്യാപനങ്ങൾ

By Web TeamFirst Published Feb 7, 2020, 11:08 AM IST
Highlights

ഫണ്ട് വിനിയോഗത്തിൽ പരാതികൾ വന്ന സാഹചര്യത്തിൽ ആണ് സോഷ്യൽ ഓഡിറ്റ് നടത്താൻ തീരുമാനിച്ചത്. തീരദേശ വികസനത്തിനും ഉണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ 

തിരുവനന്തപുരം: ഓഖി പുനരധിവാസ പാക്കേജിന് ആയി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച ഫണ്ടിൽ സോഷ്യൽ ഓഡിറ്റിംഗിന് തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഫണ്ട് ചെവലഴിച്ചതിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഓഡിറ്റിംഗ് തീരുമാനിച്ചത്. മസ്ദൂർ കിസാൻ ശക്തി സങ്കേതൻ സ്ഥാപക കൂടിയായ അരുണാ റോയിക്കാണ് ചുമതല നൽകിയിട്ടുള്ളത്. ഈ വര്‍ഷം തന്നെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കും, പരാതികൾ അരുണാ റോയിയെ അറിയിക്കാമെന്നും ധനമന്ത്രി പറഞ്ഞു. 

തീരദേശ മേഖലക്കും മത്സ്യതൊഴിലാളി ക്ഷേമത്തിനും വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സ്യതൊഴിലാളികൾക്ക് 40000 വീടുകൾ നീര്‍മ്മിച്ച് നൽകും.തീരദേശ പാക്കേജിന് 1000 കോടി വകയിരുത്തി. ചെട്ടി പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും,റീ ബിൽഡ് കേരളയിലുടെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നൽകും. മത്സ്യഫെഡ് വഴി എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും പദ്ധതി പ്രഖ്യാപനം ഉണ്ട്. 

click me!