ഭയം ഒരു രാജ്യമാണ് നിശബ്ദത ആഭരണവും: ദ്രുപദിന്‍റെതടക്കം വരികൾ കടമെടുത്ത് ഐസകിന്‍റെ പ്രതിഷേധം

By Web TeamFirst Published Feb 7, 2020, 9:33 AM IST
Highlights

രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ വെല്ലുവിളികൾക്ക് മുന്നിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കും എൻപിആറിനുമെതിരെ കവിതയിലൂടെ രൂക്ഷവിമർശനം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ  രാജ്യമെങ്ങും അലയടിക്കുന്ന പ്രതിഷേധങ്ങളെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ വാക്കുകളിലൂടെയും വരികളിലൂടെയും ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് 2020 ലെ ബജറ്റ് പ്രസംഗം തുടങ്ങിയത്. രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ വെല്ലുവിളികൾക്ക് മുന്നിലാണ് ബജറ്റ് അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞ് തുടങ്ങിയ തോമസ് ഐസക് ആദ്യം ആനന്ദിന്‍റെ വരികൾ കടമെടുത്തു. 

ബജറ്റ് നിര്‍ദ്ദേശങ്ങളിലേക്ക് കടക്കും മുമ്പ് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം ഉൾക്കൊള്ളണം എന്ന് പറഞ്ഞ് തുടങ്ങിയാണ് ഐസക് പ്രസംഗം ആരംഭിച്ചത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നിൽക്കുകയാണ്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഭാഷ സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ. അക്രമവും ഹിംസയുമാണ് കര്‍മ്മമെന്ന് വിശ്വസിക്കുന്ന അണികൾ. വര്‍ഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഭരണകൂടം. ഒരു രാജ്യത്തിന്‍റെ മുന്നിലെ പഥങ്ങൾ എന്ന ആനന്ദനിന്‍റെ രചനയിലായിരുന്നു ഐസകിന്‍റെ  തുടക്കം .  മനസാലെ നാം നിനക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാലമെന്ന് അൻവറലി പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങളെന്ന് ഐസക്. ഭയമാണ് പതാക ധീരതതയാണ് നയതന്ത്രം ആക്രമണമാണ് അഭിവാദനം ഓരോ പൗരനും ഓരോ പൊട്ടിത്തെറി എന്ന്  എഴുതിയ  ഒപി സുരേഷ് സാഹചര്യത്തെ ആറ്റിക്കുറുക്കി വരച്ചിടുകയാണെന്നും തോമസ് ഐസക് പറഞ്ഞു. 

ഭയം ഒരു രാജ്യമാണ് അവിടെ നിശബ്ദത ഒരു ആഭരണം ആണെന്ന് ദ്രുപദ് ഗൗതം എന്ന പതിനഞ്ചുകാരൻ എഴുതുമ്പോൾ കുട്ടികളുടെ മനസിലേക്ക് വരെ ഭയം കുടിയേറിയെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഇന്ത്യയെ വിട്ടുകൊടുക്കാനാകില്ല. മുമ്പെങ്ങും കാണാത്ത പോലുള്ള പ്രക്ഷോത്തിന്‍റെ കാലത്ത് ഒരിഞ്ച് കീഴടങ്ങില്ലെന്ന് പറയാൻ ഒരു പിടി എഴുത്തുകാരെ കൂട്ടു പിടിച്ചായിരുന്നു പ്രസംഗം 

  പിഎൻ ഗോപീകൃഷ്ണന്‍റെ കവിത, തെരുവിലിറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്‍റെ ഭാവി എന്ന് പറയാൻ പ്രഭാവർമയുടെ വരികൾ, വിനോദ് വി ഷാജിയും , റഫീക് അഹമ്മദും, സംയുക്ത സമരത്തിൽ കൈകോർത്ത കേരളത്തെ ഓര്‍മ്മിപ്പിക്കാൻ  ബെന്യാമിന്‍റെ മഞ്ഞവെയിൽ മരണങ്ങൾ ഉദ്ധരിച്ചു. കെജിഎസിന്‍റെ കവിത കൂടി പറഞ്ഞാണ് ഐസക് ബജറ്റ് പ്രസംഗത്തിലെക്ക് കടന്നത്.

 

click me!