Kerala Lottery Result : Karunya KR 583 : ഭാഗ്യശാലിക്ക് 80 ലക്ഷം ; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Jan 07, 2023, 09:14 AM ISTUpdated : Jan 07, 2023, 09:15 AM IST
Kerala Lottery Result : Karunya KR 583 : ഭാഗ്യശാലിക്ക് 80 ലക്ഷം ; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.  ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാനാർഹർക്ക് ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

തിരുവനന്തപുരം : കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ KR 583 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാകും നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.  ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാനാർഹർക്ക് ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം NM 129177 എന്ന നമ്പറിനാണ് ലഭിച്ചത്. കായംകുളത്തു വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. കാർത്തിക് ബാബു എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ പത്തു ലക്ഷം NF 682028 എന്ന ടിക്കറ്റിനും ലഭിച്ചു. കോഴിക്കോട് ആണ് ഈ ടിക്കറ്റ് വിറ്റത്. ​ശരവണൻ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. 

അതേസമയം, ഈ വർഷത്തെ ക്രിസ്മസ് ബമ്പർ വില്പന പുരോഗമിക്കുക ആണ്. 16 കോടിയാണ് ഒന്നാം സമ്മാനം. 400 രൂപയാണ് ടിക്കറ്റ് വില. ജനുവരി 19നു നറുക്കെടുപ്പ് നടക്കും.

നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്റെ നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം