കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 11 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചു. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും കേരള ഭാഗ്യക്കുറി വകുപ്പ് ഓരോ ലോട്ടറി വീതം നറുക്കെടുക്കാറുണ്ട്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ധനലക്ഷ്മി ലോട്ടറി കോഡ് "DL" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. ധനലക്ഷ്മി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്. ഒന്നാം സമ്മാനം 1 കോടി രൂപയാണ്.
04:03 PM (IST) Jul 30
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 11 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനം . പൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക : Dhanalekshmi DL.11 lottery result : ബുധനാഴ്ചയിലെ ഒരുകോടി ആർക്ക് ? ലക്ഷാധിപതികളോ? അറിയാം ധനലക്ഷ്മി DL 11 ലോട്ടറി ഫലം
04:01 PM (IST) Jul 30
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 11 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. DA 277376 എന്ന നമ്പറിനാണ് ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.
02:46 PM (IST) Jul 30
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ധനലക്ഷ്മി DL 11 ലോട്ടറി ഫലം ഉടനെ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ന് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടക്കും.
02:15 PM (IST) Jul 30
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 11 ലോട്ടറിയുടെ സമ്മാനങ്ങൾ:
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം - 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
02:07 PM (IST) Jul 30
ധനലക്ഷ്മി DL 11 ലോട്ടറിയുടെ ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ ഇവയാണ്: DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM