Kerala Lottery Result: ആർക്കാകും 75 ലക്ഷം? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Nov 21, 2022, 09:18 AM IST
Kerala Lottery Result: ആർക്കാകും 75 ലക്ഷം? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

അതേസമയം ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ ഒന്നാം സമ്മാനം 16 കോടി ആണ്. 10 ലക്ഷം ആണ് രണ്ടാം സമ്മാനം. അടുത്ത വർഷം ജനുവരിയിൽ നറുക്കെടുപ്പ് നടക്കും.

തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ w 694 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ​തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. 

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 40രൂപയാണ്. 

അടിച്ചത് 10 കോടി; യാത്രക്കിടെ ലോട്ടറി ടിക്കറ്റ് കാറ്റില്‍ പറന്നു, ദമ്പതികളെ കൈവിടാതെ ഭാ​ഗ്യം

ഞായറാഴ്ച നറുക്കെടുത്ത പൂജാ ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം JC 110398 എന്ന നമ്പറിനാണ് ലഭിച്ചത്. ​ഗുരുവായൂരിൽ വിറ്റ ടിക്കറ്റിനാണ് പത്തു കോടി രൂപയുടെ സമ്മാനം. സോമ സുന്ദരൻ എന്ന ഏജന്റിൽ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റു പോയത്. JD 255007 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. വയനാട് ആണ് ഈ ടിക്കറ്റ് വിറ്റത്. സിജോ കുര്യൻ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ വിജയികൾക്ക് നിന്നും സമ്മാനാർഹന് തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. അതേസമയം ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ ഒന്നാം സമ്മാനം 16 കോടി ആണ്. 10 ലക്ഷം ആണ് രണ്ടാം സമ്മാനം. അടുത്ത വർഷം ജനുവരിയിൽ നറുക്കെടുപ്പ് നടക്കും.

Pooja Bumper BR- 88 : ഒന്നാം സമ്മാനം ​ഗുരുവായൂർ വിറ്റ ടിക്കറ്റിന്; 10 കോടിയിൽ ഭാഗ്യശാലിക്ക് എത്ര കിട്ടും ?

PREV
click me!

Recommended Stories

Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം