Kerala lottery Result: Nirmal NR 296: ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 296 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Published : Sep 30, 2022, 09:59 AM IST
  Kerala lottery Result: Nirmal NR 296: ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 296 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Synopsis

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ നിർമൽ NR 296 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും . ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PX 168155 എന്ന നമ്പറിനാണ് ലഭിച്ചത്. തൃശൂർ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. മനീഷ് പി എം എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം PU 302740 എന്ന നമ്പറിനാണ് ലഭിച്ചത്. കോഴിക്കോട് ആണ് ഈ ടിക്കറ്റ് വിറ്റത്. ഭാവനീഷ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഭാ​ഗ്യശാലിക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് അധികൃതർ മുമ്പാകെ സമർപ്പിക്കുകയും വേണം.

അതേസമയം, ഈ വർഷത്തെ പൂജ ബമ്പർ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്.10കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50ലക്ഷം രൂപയും. 250രൂപയാണ് ടിക്കറ്റ് വില. തിരുവോണം ബമ്പർ ഹിറ്റ്‌ ആയതിനു പിന്നാലെയാണ് പൂജ ബമ്പറിന്റെയും സമ്മാന തുക ഉയർത്തിയിരിക്കുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

സ്ത്രീ ശക്തി SS 510 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
തിങ്കളാഴ്ച ഭാ​ഗ്യം നിങ്ങൾക്കൊപ്പമോ ? അറിയാം ഒരുകോടി രൂപയുടെ ഭാ​ഗ്യതാര BT 44 ലോട്ടറി ഫലം