Kerala lottery Result: Nirmal NR 298: ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 298 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Published : Oct 14, 2022, 08:44 AM IST
Kerala lottery Result: Nirmal NR 298: ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 298 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Synopsis

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

തിരുവനന്തപുരം : കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ നിർമൽ NR 298 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PR 575808 എന്ന നമ്പറിനാണ് ലഭിച്ചത്. വൈക്കത്തു വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. സുനിൽ കുമാർ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം PR 508094 എന്ന നമ്പറിനാണ് ലഭിച്ചത്. നെയ്യാറ്റിൻകര ആണ് ഈ ടിക്കറ്റ് വിറ്റത്. മണികണ്ഠൻ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഭാ​ഗ്യശാലിക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് അധികൃതർ മുമ്പാകെ സമർപ്പിക്കുകയും വേണം.

അതേസമയം, ഈ വർഷത്തെ 10 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന പൂജ ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്.  നവംബർ 20ന് ആണ് നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റ് വില. 50ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഈ വർഷത്തെ തിരുവോണം ബമ്പർ ഹിറ്റായതിന് പിന്നാലെയാണ് പൂജ ബമ്പർ സമ്മാന തുക ഉയർത്തിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോട്ടറി ഫലം
Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം