ചൂടപ്പം പോലെ വിറ്റ് പോകുന്ന ഓണം ബമ്പർ! ദിവസങ്ങൾക്കുള്ളിൽ പോയത് 13 ലക്ഷം ടിക്കറ്റുകൾ, നറുക്കെടുപ്പ് സെപ്റ്റംബർ 27 ന്

Published : Aug 04, 2025, 05:55 PM IST
onam Bumper

Synopsis

സംസ്ഥാന ഭാഗ്യക്കുറിയിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻ്റ്.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻ്റ്. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി ദിവസങ്ങൾക്കു മുമ്പാണ് വിപണിയിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകൾ വില്പനക്കെത്തിയതിൽ ഇന്നലെ ( ആഗസ്റ്റ് 4) ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്.

ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേർക്കു മൂന്നാം സമ്മാനവും അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്ക് നാലാം സമ്മാനവും രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്ക് അഞ്ചാം സമ്മാനവും നൽകുന്നതിലൂടെ പുതുമയുള്ള സമ്മാനഘടനയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി മുന്നോട്ടു വയ്ക്കുന്നത്. 500 രൂപ ടിക്കറ്റ് വിലയുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് 5,000 രൂപയിൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. സെപ്റ്റംബർ 27 നാണ് നറുക്കെടുപ്പ് നടക്കുക.

PREV
Read more Articles on
click me!

Recommended Stories

Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം
ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോട്ടറി ഫലം