
തിരുവനന്തപുരം: ഇത്തവണത്തെ പൂജ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിലെന്ന് സൂചന. JD 545542 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമടിച്ചിരിക്കുന്നത്. പാലക്കാട് മുനിസിപ്പൽ സ്റ്റാന്റിന് സമീപത്തെ കിങ്സ് സ്റ്റാർ ഏജൻസിയിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും. സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനവും ഇതേ ഏജൻസിയിലെ ടിക്കറ്റിന് തന്നെയാണ്. പാലക്കാട് സ്വദേശിക്ക് തന്നെയാണ് സമ്മാനമെന്ന് ഏജൻസി ഉടമ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 27ാം തീയതിയാണ് ടിക്കറ്റ് പോയിരിക്കുന്നത്. ടിക്കറ്റ് വാങ്ങാൻ നല്ല തിരക്കായിരുന്നു. ആരാണ് എന്താണ് എന്നൊന്നും അറിയില്ല. ഭാഗ്യശാലി ഇവിടേക്ക് തന്നെ എത്തുമെന്ന പ്രതീക്ഷയും സുരേഷ് പങ്കുവെച്ചു. JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം
12 കോടി രൂപ പൂജ ബമ്പർ അടിച്ചാൽ വിവിധ നികുതി കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. 10 ശതമാനം ആണ് ഏജന്‍സി കമ്മീഷൻ. അതായത് 1.2 കോടി രൂപ. ബാക്കിയുള്ള 10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി വരുന്നത്. 30 ശതമാനം ആണ് നികുതി. 3.24 കോടി രൂപയാണിത്. ശേഷമുള്ള 7.56 കോടി രൂപ സമ്മാനാർഹന്‍റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനർഹൻ നേരിട്ട് നികുതി അടക്കണം. 50 ലക്ഷത്തിന് മുകളിൽ വരുമാനുള്ളവർ നികുതിക്ക് മുകളിൽ സർചാർജ് നൽകണം. 50 ലക്ഷം മുതൽ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതൽ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സർചാർജ്.