'ഞങ്ങളും എടുത്തു ടിക്കറ്റ്', ഓണം ബമ്പറിൽ എലിസബത്തിന് സമ്മാനം അടിച്ചോ ?

Published : Sep 21, 2023, 03:58 PM ISTUpdated : Sep 21, 2023, 04:00 PM IST
'ഞങ്ങളും എടുത്തു ടിക്കറ്റ്', ഓണം ബമ്പറിൽ എലിസബത്തിന് സമ്മാനം അടിച്ചോ ?

Synopsis

എല്ലാവരെയും പോലെ ഏറെ പ്രതീക്ഷയോടെ എടുത്ത ഓണം ബമ്പറിന് സമ്മാനം അടിച്ചോ ഇല്ലയോ എന്നും എലിസബത്ത് തുറന്ന് പറയുന്നുണ്ട്. 

കേരളക്കരയിൽ ഇപ്പോൾ ഒരു ചർച്ചയെ ഉള്ളൂ. ഓണം ബമ്പർ. തമിഴ്നാട് സ്വദേശിക്കാണ് ഒന്നാം സമ്മാനമായ 25 കോടി എന്ന് തീർപ്പായി കഴിഞ്ഞു. എന്നാൽ ഭാ​ഗ്യശാലി ഇതുവരെ രം​ഗത്തെത്തിയിട്ടില്ല. 75 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. അതിൽ കുറച്ച് പേർക്ക് സമ്മാനം അടിച്ചപ്പോൾ മറ്റുചിലർക്ക് നിരാശയായിരുന്നു ഫലം. ചിലർക്കാകട്ടെ ഒരു നമ്പറിന്റെ വ്യത്യാസത്തിൽ സമ്മാനം നഷ്ടമായി. അതായത് കപ്പിനും ചുണ്ടിനുമിടയിൽ സമ്മാനം നഷ്‌ടമായ അവസ്ഥ. സാധാരണക്കാർ മുതൽ പ്രമുഖരായവർ വരെ ഇത്തവണ ഭാ​ഗ്യം പരീക്ഷിച്ചിരുന്നു. അതിൽ ഒരാളാണ് നടൻ ബാലയുടെ ഭാ​ര്യ എലിസബത്ത് ഉദയൻ. 

ഓണം ബമ്പർ എടുത്ത വിവരം എലിസബത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. മുൻപും പലപ്പോഴും ഭാ​ഗ്യ പരീക്ഷണം നടത്തിയിട്ടുള്ള എലിസബത്തിന് 2000 രൂപ വരെയൊക്കെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു. എല്ലാവരെയും പോലെ ഏറെ പ്രതീക്ഷയോടെ എടുത്ത ഓണം ബമ്പറിന് സമ്മാനം അടിച്ചോ ഇല്ലയോ എന്നും എലിസബത്ത് തുറന്ന് പറയുന്നുണ്ട്. 

എലിസബത്ത് ഉദയന്റെ വാക്കുകൾ ഇങ്ങനെ

ഓണം ബമ്പർ ഫലം വന്നതിന്റെ വാർത്തകളാണ് എങ്ങും. ഞങ്ങളും ടിക്കറ്റുകൾ എടുത്തിരുന്നു. ഒന്നും കിട്ടിയിട്ടില്ല. ഒരു ആയിരം, രണ്ടായിരം ഒക്കെ മുൻപ് കിട്ടിയിട്ടുണ്ട്. അതിൽ കൂടുതൽ സമ്മാനങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. എന്റെ പരിചയത്തിൽ ഉള്ളവർക്കും ഇതുവരെ അങ്ങനെ വലിയ സമ്മാനങ്ങൾ ഒന്നും അടിച്ചിട്ടില്ല. സമ്മാനം കിട്ടാത്ത ആൾക്കാർ വിഷമിക്കേണ്ട. ലോട്ടറി അടിച്ചിട്ട് ഒരാൾ നന്നാവണമെന്നോ മോശമാകണമെന്നോ ഇല്ലല്ലോ. ലോട്ടറി അടിച്ചവർ നന്നായിട്ട് അത് ഉപയോ​ഗിക്കുക ആണെങ്കിൽ അത് നിലനിൽക്കും. നമുക്കൊരു നല്ല കാലം വരുമ്പോൾ ഒപ്പം നിന്നവരെ ചവിട്ടി പുറത്താക്കുന്നവരൊക്കെ ഉണ്ട്. അങ്ങനെ ഉള്ളവർ നന്നാവുമോ എന്നൊന്നും അറിയില്ല. ഇതൊക്കെ എനിക്ക് തോന്നിയ കാര്യങ്ങളാണ്. സമ്മാനം കിട്ടാത്തതിൽ വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല. നമ്മളൊന്ന് ഹാർഡ് വർക്ക് ചെയ്താൽ കിട്ടാവുന്നതെ ഉള്ളൂ ഇതൊക്കെ. സമ്മാനം അടിച്ചവർ നല്ല കാര്യങ്ങൾ ചെയ്യുക. സമ്മാനം അടിച്ചവർ ഇനി ജോലിയൊന്നും ചെയ്യണ്ട എന്ന് കരുതി ഇരിക്കുന്നത് ശരിയായ കാര്യമല്ല. നല്ല കാലം വരുമ്പോൾ ഒപ്പം ഉണ്ടായിരുന്നവരെ ഓർക്കുകയും വേണം. 

Onam Bumper: ഇതാ 25 കോടിയുടെ ഭാ​ഗ്യ നമ്പർ..; ഓണം ബമ്പർ നറുക്കെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം
സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം